സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ നേരിടുന്ന മാനസിക വൈകാരിക സംഘർഷങ്ങൾ കുറയ്ക്കാൻ പ്രത്യേക കൗൺസിലിംഗ് ഒരുക്കി വനിത ശിശു വികസന വകുപ്പ്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ നേരിടുന്ന മാനസിക വൈകാരിക സംഘർഷങ്ങൾ കുറയ്ക്കാൻ പ്രത്യേക കൗൺസിലിംഗ് ഒരുക്കി വനിത ശിശു വികസന വകുപ്പ്.

സ്വന്തം ലേഖിക.

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍, വൈകാരിക വെല്ലുവിളികൾ എന്നിവ ലഘൂകരിച്ച്‌ സധൈര്യം മത്സരങ്ങളില് ‍ പങ്കാളികളാകാൻ ‍ പ്രാപ്തരാക്കി വനിത-ശിശുവികസന വകുപ്പ്.

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കലോത്സവത്തിനോടനുബന്ധിച്ച്‌ വിവിധ ശിശുസംരക്ഷണ സേവനങ്ങളും എല്ലാ വേദികളിലും ലഭ്യമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക കൗണ്‍സിലിങ് മുഖേന മത്സരാര്‍ഥികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നു. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം എല്ലാ വേദികളിലും ഉറപ്പാക്കിയിട്ടുണ്ട്. മത്സരവേദികളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണ്‍ട്രോള്‍ റൂം മുഖേന വനിത ശിശുവികസന വകുപ്പിനെ അറിയിക്കാവുന്നതാണ്.

ബാലവേല, ബാലഭിക്ഷാടനം, തെരുവ്ബാല്യം എന്നിവ നിര്‍മാര്‍ജനം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ശരണബാല്യം പദ്ധതിയുടെഭാഗമായി പ്രധാന വേദിയായ ആശ്രാമം മൈതാനത്തും പവലിയനിലും എല്ലാ വേദികളിലും സ്പെഷ്യല്‍ ഡ്രൈവും നിരീക്ഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള അവബോധസൃഷ്ടിക്കായി വനിതാ ശിശുവികസന വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. സേവനം രാവിലെ 9:30 മുതല്‍ ലഭ്യമാണ്.