സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി; അന്‍പത്തിരണ്ട് ദിവസത്തേക്ക് വിലങ്ങിട്ടിരിക്കുന്നത് അയ്യായിരത്തോളം യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക്; വലകള്‍ ഉപയോഗിച്ച്‌ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്ക് ജൂലായ് 31 വരെ നിയന്ത്രണം

സ്വന്തം ലേഖിക

കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു.

അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവല്‍കൃത ബോട്ടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലകള്‍ ഉപയോഗിച്ച്‌ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്ക് ജൂലായ് 31 വരെയാണ് മത്സ്യബന്ധനത്തിന് നിയന്ത്രണം. അയ്യായിരത്തോളം ബോട്ടുകള്‍ക്കാണ് നിയന്ത്രണം.

ഇവയെല്ലാം തന്നെ വിലങ്ങിട്ട് പുട്ടിരിക്കുകയാണ്. അതേസമയം ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങള്‍ക്കും ഇൻബോര്‍ഡ് ബോട്ടുകള്‍ക്കും നിയന്ത്രണമില്ല.

നിയന്ത്രണത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ടോടെ ബോട്ടുകളെല്ലാം കരയ്ക്കടുപ്പിച്ചു. നിയന്ത്രണം ലംഘിക്കുന്നത് കണ്ടെത്താൻ പ്രത്യേക പരിശോധന ഉണ്ടാകും.

ഈ സമയം ബോട്ടുകള്‍ക്ക് ഇനി അറ്റകുറ്റപ്പണികളുടെ കാലമാണ്. ഒന്നാം തീയതി മുതല്‍ 12 നോട്ടിക്കല്‍ മൈലിന് അപ്പുറമുള്ള കടലില്‍ കേന്ദ്ര സര്‍ക്കാര്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.