play-sharp-fill
സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലനത്തിന് പുത്തൻ മുഖം; കെഎസ്‌ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ വരുന്നു; നടന്നാല്‍ വമ്പൻ നേട്ടം; രണ്ടുംകല്‍പ്പിച്ച്‌ ഗണേഷ് കുമാര്‍….!

സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലനത്തിന് പുത്തൻ മുഖം; കെഎസ്‌ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ വരുന്നു; നടന്നാല്‍ വമ്പൻ നേട്ടം; രണ്ടുംകല്‍പ്പിച്ച്‌ ഗണേഷ് കുമാര്‍….!

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലനത്തിന് പുത്തൻ മുഖം നല്‍കികൊണ്ട് കെഎസ്‌ആർടിസിയുടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാൻ പദ്ധതിയിടുന്നതായി ഗതാഗതവകുപ്പ്.

മിതമായ ചെലവില്‍ ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. പദ്ധതിയുടെ സാങ്കേതികത പരിശോധിച്ച്‌ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്‌ആർടിസി സിഎംഡിക്ക് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ നിർദ്ദേശം നല്‍കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനായുള്ള പരിശീലനകേന്ദ്രങ്ങള്‍ ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കെഎസ്‌ആർടിസിയിലെ വിദഗ്‌ധരായ ഇൻസ്ട്രക്‌ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി അധിക പരിശീലനം നല്‍കാനും ഈ പദ്ധതിയിലൂടെ ഗതാഗത വകുപ്പ് പദ്ധതിയിടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി നടപ്പായാല്‍ അതുകൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടാവുക സാധാരണക്കാർക്കാവും. നിലവില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ചുമത്തുന്ന ഭീമമായ പരിശീലന ഫീസില്‍ നിന്ന് അവർക്ക് ഒരുപരിധി രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുന്നത്.

അതാത് ഇടങ്ങളില്‍ തന്നെ പരിശീലനത്തിന് സൗകര്യം ഒരുക്കി ഡ്രൈവിംഗ് ലൈസൻസ് നല്‍കാൻ കൂടിയുള്ളതാണ് ഈ പദ്ധതി. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.

ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെഎസ്‌ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ട്.