ഡ്യൂട്ടിയിൽ അച്ചടക്കമില്ലായ്മ, അമിത മദ്യപാനം, ജോലിയിൽനിന്ന് അനധികൃതമായി വിട്ടുനിൽക്കൽ, കേസന്വേഷണത്തിൽ വീഴ്‌ച വരുത്തൽ ; ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വി രാജീവിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു ; നടപടി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിലെ സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വി രാജീവിനെ സർവീസിൽനിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടേതാണ് നടപടി.
ഡ്യൂട്ടിയിൽ അച്ചടക്കമില്ലായ്മ , അമിത മദ്യപാനം, ജോലിയിൽനിന്ന് അനധികൃതമായി വിട്ടുനിൽക്കൽ, കേസന്വേഷണത്തിൽ വീഴ്‌ച വരുത്തൽ എന്നിവ ചൂണ്ടിക്കാണിച്ചാണ് നടപടി.ഡിവൈഎസ്‌പിയ്ക്കെതിരായ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നേരത്തെ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് കൈമാറിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് മാസം മുമ്പുണ്ടായ വാഹനാപകടത്തെ തുടർന്ന് രാജീവ് അവധിയിലായിരുന്നു. ജോലിയിൽ വീണ്ടും പ്രവേശിച്ച ശേഷം മതിയായ കാരണമോ അനുമതിയോ ഇല്ലാതെയും നിയമാനുസരണം ലീവിന് അപേക്ഷിക്കാതെയും ജോലിക്ക് ഹാജരാകാതെ ഇരുന്നതിനെ തുടർന്നായിരുന്നു രഹസ്യ അന്വേഷണം.
Third Eye News Live
0