സംസ്ഥാനത്ത് വീണ്ടും ബാലവിവാഹത്തിന് ശ്രമം; അധികൃതര്‍ എത്തിയിട്ടും തീരുമാനം മാറ്റാതെ വീട്ടുകാര്‍; പിന്നെ സംഭവിച്ചത്…
സ്വന്തം ലേഖിക
പൊന്നാനി: മലപ്പുറത്ത് വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ശ്രമം.
പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതര്‍ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂര്‍ത്തിയാകാ
ത്ത പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അധികൃതര്‍ രക്ഷിതാക്കളുമായി സംസാരിച്ച് വിവാഹ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ടു. എന്നാല്‍ വിവാഹവുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ മാതാപിതാക്കളും ബന്ധുക്കളും ഉറച്ചു നിന്നു.
തുടര്‍ന്ന് ശൈശവ വിവാഹ നിരോധന ഓഫീസര്‍ പൊന്നാനി മുന്‍സിഫ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പോലീസ് എത്തി വിവാഹം നിര്‍ത്തിവെപ്പിച്ചു.
പൊന്നാനി മുന്‍സിഫ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.