കേരളത്തില്‍ മൂന്ന് ദിവസം അടുപ്പിച്ച് ബാങ്ക് അവധി; എടിഎമ്മുകള്‍ കാലിയായേക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ…..!
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബറില്‍ 21 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്.
രാജ്യത്തെ വിവിധ ബാങ്കുകള്‍ വിവിധ ദിവസങ്ങളിലായി അടഞ്ഞുകിടക്കും. കേരളത്തില്‍ മൂന്ന് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അവധിയായിരിക്കും. ബാങ്കുകള്‍ അവരവരുടെ എടിഎമ്മുകളില്‍ പണം നിറച്ചിട്ടുണ്ടെങ്കിലും ദീപാവലി പ്രമാണിച്ച് പെട്ടന്ന് തന്നെ എടിഎമ്മുകള്‍ കാലിയാകാനുള്ള സാധ്യത കൂടുതലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീണ്ടും എടിഎം നിറയ്ക്കാന്‍ ബാങ്കുകള്‍ മൂന്ന് ദിനം കഴിഞ്ഞു മാത്രമേ എത്തുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ചില അവധി ദിവസങ്ങള്‍ പ്രാദേശിക തലത്തില്‍ മാത്രമായിരിക്കും അതിനാല്‍ അവധി ദിനങ്ങള്‍ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രം ബാങ്കിലെത്തുക.
ഒക്ടോബര്‍ 23: ഞായര്‍ ആയതിനാല്‍ അഖിലേന്ത്യാ ബാങ്ക് അവധിയാണ്
ഒക്ടോബര്‍ 24: ദീപാവലി/കാളി പൂജ/ലക്ഷ്മി പൂജ/നരക ചതുര്‍ദശി എന്നീ ആഘോഷ ദിനം ആയതിനാല്‍ ഗാങ്ടോക്ക്, ഹൈദരാബന്ദ്, ഇംഫാല്‍ ഒഴികെ ഇന്ത്യയിലെ മറ്റിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും
ഒക്ടോബര്‍ 25: ലക്ഷ്മി പൂജ/ദീപാവലി/ഗോവര്‍ദ്ധന്‍ പൂജ എന്നിവ പ്രമാണിച്ച് ഗാങ്ടോക്ക്, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും
ഒക്ടോബര്‍ 26: ഗോവര്‍ദ്ധന്‍ പൂജ/വിക്രം സംവന്ത് പുതുവത്സര ദിനം എന്നിവയോട് അനുബന്ധിച്ച് അഹമ്മദാബാദ്, ബേലാപൂര്‍, ബെംഗളൂരു, ഡെറാഡൂണ്‍, ഗാംഗ്‌ടോക്ക്, ജമ്മു, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഒക്ടോബര്‍ 27: ഭൈദൂജ്/ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ/ദീപാവലി/നിംഗോള്‍ ചക്കൗബ എന്നിവ പ്രമാണിച്ച് ഗാങ്ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.