പത്താംക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ അവസരം: 12,523 ഒഴിവുകള്‍;  എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു; കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങൾ; വിശദ വിവരങ്ങൾ അറിയാം

പത്താംക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ അവസരം: 12,523 ഒഴിവുകള്‍; എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു; കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങൾ; വിശദ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രസര്‍വീസില്‍ പത്താംക്ലാസ് പാസായവര്‍ക്ക് ഉദ്യോഗത്തിന് അവസരമൊരുക്കുന്ന എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഏപ്രില്‍ മാസത്തിലായിരിക്കും പരീക്ഷ നടക്കുക. കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 17-നകം സമര്‍പ്പിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് തസ്തികയില്‍ 11,994 ഒഴിവാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി.), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍ക്കോടിക്‌സ് (സി.ബി.എന്‍.) വിഭാഗങ്ങളിലെ ഹവില്‍ദാര്‍ തസ്തികയില്‍ 529 ഒഴിവുണ്ട്.

18-25 പ്രായപരിധിക്കാരുടെ 9,329 ഒഴിവും 18-27 പ്രായപരിധിക്കാരുടെ 2,665 ഒഴിവുമുണ്ട്. കേരളത്തില്‍ 18-25 പ്രായപരിധിക്കാരുടെ 173 ഒഴിവും 18-27 പ്രായപരിധിക്കാരുടെ 106 ഒഴിവും ചേര്‍ത്ത് 279 ഒഴിവാണുള്ളത്. ലക്ഷദ്വീപില്‍ 18-25 പ്രായപരിധിക്കാരുടെ ഒഴിവില്ല. 18-27 പ്രായപരിധിക്കാരുടെ 15 ഒഴിവുണ്ട്.

ഹവില്‍ദാര്‍ തസ്തികയില്‍ കേരളത്തില്‍ തിരുവനന്തപുരത്തുള്ള സി.ജി.എസ്.ടി.യില്‍ 6 ഒഴിവുകളും (ജനറല്‍-3, എസ്.സി.-1, എസ്.ടി.-1, ഒ.ബി.സി.-1) കസ്റ്റംസില്‍ രണ്ട് ഒഴിവുകളുമാണ് (ജനറല്‍-2) ഉള്ളത്. 2022-ലെ പരീക്ഷയ്ക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.