play-sharp-fill
വെട്ടു കേസിലെ പ്രതിയായ യുവാവിനെ പിടികൂടാനെത്തിയപ്പോൾ പോലീസുകാർക്ക് നേരെ കത്തി വീശി ; ഒടുവിൽ കുരുമുളക് സ്പ്രേ കണ്ണിലടിച്ച് പ്രതിയെ കീഴ്പ്പെടുത്തി പോലീസ്

വെട്ടു കേസിലെ പ്രതിയായ യുവാവിനെ പിടികൂടാനെത്തിയപ്പോൾ പോലീസുകാർക്ക് നേരെ കത്തി വീശി ; ഒടുവിൽ കുരുമുളക് സ്പ്രേ കണ്ണിലടിച്ച് പ്രതിയെ കീഴ്പ്പെടുത്തി പോലീസ്

അടിമാലി: പിടിക്കാനെത്തിയ പൊലീസിന് നേരെ വെട്ടുകേസ് പ്രതി വാക്കത്തി വീശി. ഒടുവില്‍ കുരുമുളക് സ്പ്രേ ചെയ്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പൊലീസ് പ്രതിയെ കീഴടക്കി.

അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒഴുവത്തടത്താണ് സിനിമ തിരക്കഥയെ വെല്ലുന്ന രീതിയില്‍ പ്രതിയെ പിടികൂടിയത്.

ഒഴുവത്തടം ട്രൈബല്‍ സെറ്റില്‍മെന്റിലെ ജോമോനെയാണ് അടിമാലി സി.ഐ പ്രിൻസ് ജോസഫിൻ്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഒഴുവത്തടം തടത്തില്‍ ജോസഫ് മാത്യു(30)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണിയാള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിമാലി പൊലീസ് ജോമോന്റെ വീട്ടില്‍ എത്തിയതോടെ വാക്കത്തി എടുത്ത് കൊലവിളി നടത്തുകയായിരുന്നു. കൂടുതല്‍ പൊലീസ് ഉണ്ടെന്ന് മനസിലാക്കിയ ജോമോൻ പിൻവാതിലിലൂടെ വനത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് വളഞ്ഞു. പിന്നെ പൊലീസിന് നേരെ വാക്കത്തി വീശി. ഇതോടെയാണ് പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.

പിടികൂടിയെങ്കിലും ഏറെ നേരത്തെ മല്‍പിടുത്തത്തിന് ശേഷമാണ് ജോമോൻ വഴങ്ങിയത്. വീട്ടില്‍ നിർത്തിയിട്ട വാഹനങ്ങള്‍ കേടുവരുത്തിയ സംഭവങ്ങളിലും സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പകലും രാത്രിയും ശല്യപ്പെടുത്തിയ സംഭവങ്ങളിലും ഇയാള്‍ പ്രതിയാണ്. കൂടാതെ വനം – എക്സൈസ് വകുപ്പുകളിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ടെന്നും അടിമാലി പൊലീസ് പറഞ്ഞു. സംഘത്തില്‍ എസ്.ഐമാരായ അബ്ബാസ്, കെ.ഡി. മണിയൻ, സെബാസ്റ്റ്യൻ എന്നിവരും ഉണ്ടായിരുന്നു.