കുട്ടികളേ, നിങ്ങള്‍ പൊളിയാണ്, ട്രോളാനൊന്നും ഞാനില്ല ;എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയികൾക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്;പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ ഫെയ്സ്ബുക്കില്‍ പ്രതികരണവുമായി മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. കുട്ടികളേ, നിങ്ങള്‍ പൊളിയാണ്. ട്രോളാനൊന്നും ഞാനില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കൂടിയ വിജയശതമാനം സൂചിപ്പിച്ചുകൊണ്ടാണ് മുന്‍മന്ത്രിയുടെ കുറിപ്പ്.
അബ്ദുറബ്ബിന്റെ പോസ്റ്റിന് വിദ്യാഭ്യാസമന്ത്രിയും ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. പിള്ളേര് പൊളിയല്ലേ, കുട്ടികള്‍ പഠിച്ച് പാസാവട്ടന്നെ, എന്തിനാ അവരെ ട്രോളാന്‍ നില്‍ക്കുന്നെ എന്നാണ് അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച എസ്.എസ്.എല്‍.സി ഫലത്തിന്റെ കൂടിയ വിജയശതമാനത്തില്‍ അന്നത്തെ പ്രതിപക്ഷം വിമര്‍ശനവും പരിഹാസവുമുയര്ത്തിയിരുന്നു. മാര്‍ക്ക് വാരിക്കോരി നല്‍കുന്നുവെന്നായിരുന്നു പ്രധാനവിമര്‍ശനം. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ 99.26 എന്ന വിജയശതമാനം പങ്കുവെച്ചുകൊണ്ടുള്ള അബ്ദുറബ്ബിന്റെ പോസ്റ്റ്.