എസ്‌എസ്‌എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച്‌ 31 മുതല്‍ ഏപ്രിൽ 22 വരെ

എസ്‌എസ്‌എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച്‌ 31 മുതല്‍ ഏപ്രിൽ 22 വരെ

സ്വന്തം ലേഖിക

കാസര്‍കോട്: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 ന് ആരംഭിക്കും.

ഏപ്രില്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക.
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

എസ്‌എസ്‌എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച്‌ 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്‌സാം മാര്‍ച്ച്‌ 16 മുതല്‍ 22 വരെ നടക്കും.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച്‌ 16 മുതല്‍ 21 വരെ നടക്കും.

പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ 10 മുതല്‍ 19 വരെ നടക്കും. വിശദമായ ടൈംടേബിള്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തിറക്കുമെന്നും മന്ത്രി കാസര്‍കോട് പറഞ്ഞു.