“സൃഷ്ടി 2023” പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച പ്രസ് റിപ്പോർട്ട് അവാർഡ് ഒന്നാം സമ്മാനം  ദേശാഭിമാനി കോട്ടയം റിപ്പോർട്ടർ  എ. എസ് മനാഫിന്

“സൃഷ്ടി 2023” പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച പ്രസ് റിപ്പോർട്ട് അവാർഡ് ഒന്നാം സമ്മാനം ദേശാഭിമാനി കോട്ടയം റിപ്പോർട്ടർ എ. എസ് മനാഫിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന  “സൃഷ്ടി 2023”- ഒൻപതാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിന്റെ ഭാഗമായി നടത്തിയ പ്രസ്സ് ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു.

സൃഷ്ടി പ്രസ് റിപ്പോർട്ട് അവാർഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശാഭിമാനി ദിനപത്രം കോട്ടയം ബ്യൂറോ ഏരിയ റിപ്പോർട്ടർ മനാഫ് എ. എസ് ഒന്നാം സമ്മാനമായ 10,000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും  അർഹനായി.

രണ്ടാം സമ്മാനം മാതൃഭൂമി ദിനപത്രത്തിലെ സീനിയർ ന്യൂസ് റിപ്പോർട്ടർ രശ്മി രഘുനാഥ്, ജനയുഗം ദിനപത്രം കോട്ടയം ബ്യൂറോ ഇൻ ചാർജ് സരിത കൃഷ്ണൻ എന്നിവർ പങ്കിടുന്നു. ഇരുവർക്കും അയ്യായിരം രൂപയും പ്രശസ്തിപത്രവും ലഭിക്കും.

സൃഷ്ടി പ്രസ് ഫോട്ടോഗ്രഫി അവാർഡ്
   
ദ ഹിന്ദു ദിനപത്രത്തിൻ്റെ ന്യൂസ് ഫോട്ടോഗ്രാഫർ വിഷ്ണു പ്രതാപ് പ്രസ് ഫോട്ടോഗ്രഫി മത്സരത്തിലെ
ഒന്നാം സമ്മാനമായ 10000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും  അർഹനായി.

രണ്ടാം സമ്മാനമായ അയ്യായിരം രൂപയും പ്രശസ്തിപത്രവും  ജന്മഭൂമി   ദിനപത്രത്തിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ വി.ബി. ശിവപ്രസാദിനാണ്.

ഏപ്രിൽ 1 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന നക്ഷത്ര ടെക്നോ കൾച്ചറൽ ഫെസ്റ്റിന്റെ നാഷണൽ ഇന്റഗ്രെഷൻ അവാർഡ് ദാന ചടങ്ങിൽ സൃഷ്ടി പ്രസ് വാർഡുകൾ സമ്മാനിക്കും.