
കൊച്ചി: എൻഡിഎ സംസ്ഥാന കണ്‍വീനറും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിയുടെ ആലുവ ദേശത്തുള്ള വീട്ടിലെക്കാണ് തുഷാർ വെള്ളാപ്പിള്ളി എത്തുന്നത്.
ഇതൊരു സൗഹൃദ കൂടിക്കാഴ്ച ആണെന്നും മുഖ്യമന്ത്രിയെ അനുമോദനം അറിയിക്കാനാണ് എത്തുന്നതെന്നുമാണ് തുഷാർ വെള്ളാപ്പള്ളി പറയുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വി.ഡി സതീശനെതിരെ അതിരൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ ജന്മദിനം കൂടിയായതിനാല്‍ ആശംസകള്‍ അറിയിക്കാനായി നിരവധി പാർട്ടി പ്രവർത്തകരും നിലവില്‍ അദ്ദേഹത്തിന്റെ ആലുവയിലെ വസതിയില്‍ എത്തിച്ചേരുന്നുണ്ട്.







