തകർത്തെറിഞ്ഞ് വാന്‍ഡെര്‍സായി ; രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കന്‍ സ്പിന്നിന് മുന്നില്‍ തകർന്നടിഞ്ഞ് ഇന്ത്യ ; 32 റൺസിന്റെ തോൽവി
സ്വന്തം ലേഖകൻ
കൊളംബോ: രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കന്‍ സ്പിന്നിന് മുന്നില്‍ തകർന്നടിഞ്ഞ് ഇന്ത്യ. 32 റൺസിനായിരുന്നു തോല്‍വി. ലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 6 വിക്കറ്റെടുത്ത ജെഫ്രി വാന്‍ഡെര്‍സാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ഇതോടെ മൂന്ന് മത്സരമുള്ള പരമ്പരയിൽ ശ്രീലങ്ക 1-0 ന് മുന്നിലെത്തി.
ഓപ്പണർമാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ – ശുഭ്മാന്‍ ഗില്‍ സഖ്യം മികച്ച തുടക്കമിട്ട ശേഷമായിരുന്നു ഇന്ത്യയുടെ തകർച്ച. രോഹിത്തും ഗില്ലും ചേര്‍ന്ന് 13.2 ഓവറില്‍ 97 റണ്‍സടിച്ചതോടെ മത്സരം ഇന്ത്യ പിടിക്കുമെന്ന് പ്രതീക്ഷയുണ്ടായി. 44 പന്തില്‍ നിന്ന് നാല് സിക്സും അഞ്ച് ഫോറുമടക്കം 64 റണ്‍സെടുത്ത രോഹിത്ത് വാന്ഡെര്സായിയുടെ ബോളിൽ പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ തകർച്ച ആരംഭിക്കുകയായിരുന്നു. പിന്നാലെ ഗില്ലും ഔട്ടായി. 44 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 35 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിരാട് കൊഹ് ലി (14), ശിവം ദുബെ (0), ശ്രേയസ് അയ്യര്‍ (7), കെ എല്‍ രാഹുല്‍ (0) എന്നിവർ വാന്‍ഡെര്‍സായി എറിഞ്ഞിട്ടു. ഇതോടെ 23.1 ഓവറില്‍ ഇന്ത്യ ആറിന് 147 റണ്‍സെന്ന നിലയിലേക്ക് വീണു. ഏഴാം വിക്കറ്റില്‍ ഒന്നിച്ച അക്ഷര്‍ പട്ടേല്‍ – വാഷിങ്ടണ്‍ സുന്ദര്‍ സഖ്യം 38 റണ്‍സ് ചേര്‍ത്ത് ടീമിന് വീണ്ടും പ്രതീക്ഷ സമ്മാനിച്ചെങ്കിലും 34-ാം ഓവറില്‍ അഷ്കർ വിടപറഞ്ഞു. 15 റണ്‍സെടുത്ത സുന്ദറിനെയും പിന്നാലെ മുഹമ്മദ് സിറാജിനെയും (4) മടക്കിയ അസലങ്ക മത്സരം പൂര്‍ണമായും ലങ്കയുടെ വരുതിയിലാക്കി. 43-ാം ഓവറിലെ രണ്ടാം പന്തില്‍ അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ അടിയറവ് പറഞ്ഞു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 240 റണ്‍സ് സ്കോര്‍ ചെയ്തത്. 62 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോയുടെ മികവിലാണ് മെച്ചപ്പെട്ട സ്കോറിലെത്തിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കും മുമ്പെ ലങ്കയ്ക്ക് ഒപ്പണര്‍ പതും നിസ്സങ്കയുടെ വിക്കറ്റ് നഷ്ടമായിരുന്നു.മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. പിന്നീട് അവിഷ്ക ഫെര്‍ണാണ്ടോയും(42)കുഷാല്‍ മെന്‍ഡിസും(30) ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയത് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
17 ആം ഓവറില്‍ ഫെര്‍ണാണ്ടോ പുറത്തായതോടെ ലങ്കയുടെ വിക്കറ്റുകള്‍ തുടരെ തുടരെ വീണു. 72 ന് രണ്ട് എന്ന നിലയില്‍ നിന്ന് 136 ന് 6 എന്ന നിയിലേക്കെത്തി. പിന്നീട് ദുനിത് വെള്ളാലഗെ(35 പന്തില്‍ നിന്ന് 49), കമിന്ദു മെന്‍ഡിസ്(44 പന്തില്‍ 40), അകില ധനഞ്ജയ(13 പന്തില്‍ 15 റണ്‍സ്) എന്നിവരുടെ ഇന്നിങ്സുകളാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്േകാറിലെത്തിച്ചത്. ഇന്ത്യന്‍ നിരയില്‍ വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍പട്ടേലും സിറാജും ഒന്ന് വീതം വിക്കറ്റുകള്‍ നേടി.