ശാസ്ത്രജ്ഞനെ പോലും നാണം കെടുത്തി സർക്കാർ; സ്വപ്‌നയ്ക്കു വേണ്ടി സർക്കാർ എന്തും ചെയ്യാൻ മടിക്കില്ലെന്നുറപ്പായി; സ്വപ്‌നാ സുരേഷിനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ സംവിധായകൻ ജോയി മാത്യു

ശാസ്ത്രജ്ഞനെ പോലും നാണം കെടുത്തി സർക്കാർ; സ്വപ്‌നയ്ക്കു വേണ്ടി സർക്കാർ എന്തും ചെയ്യാൻ മടിക്കില്ലെന്നുറപ്പായി; സ്വപ്‌നാ സുരേഷിനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ സംവിധായകൻ ജോയി മാത്യു

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെ നാനാതുറകളിൽ നിന്നും ശക്തമായ ആക്രമണം. സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കേസിൽ സ്വപ്നയെ ഉപയോഗിച്ച് സർക്കാർ ശാസ്ത്രജ്ഞനെ പോലും നാണം കെടുത്തിയെന്നാണ് സംവിധായകനും നടനുമായ ജോയി മാത്യുവിന്റെ വിമർശനം.

യോഗ്യതയെക്കാൾ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സർക്കാർ ജനങ്ങൾക്കു നാണക്കേടാണെന്ന് അദ്ദഹം വിമർശിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യതകളുള്ളവർ പോലും ഹോട്ടലുകളിലും മറ്റും ഭക്ഷണമെത്തിച്ച് ജീവിക്കുമ്‌ബോൾ ഇത്തരക്കാർ അധികാര സ്ഥാനത്തുള്ളവരുടെ ചുമലിൽ കയറിയിരിക്കുന്നതിന്റെ ഗുട്ടൻസ് എന്താകുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നു.

സർക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന പലയിടത്തും നിയമിച്ചിരിക്കുന്നവരുടെ അടിസ്ഥാന യോഗ്യതകളറിയുമ്‌ബോൾ കേരളത്തിൽ ജീവിക്കണോ ബഹിരാകാശത്തു ജീവിക്കണോ എന്ന് സംശയിച്ചുപോകുമെന്നും നടൻ ലേഖനത്തിൽ പറയുന്നു.

സർക്കാർ രാജ്യാന്തര ബഹിരാകാശ കോൺക്ലേവ് സംഘടിപ്പിച്ചപ്പോൾ, പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐ.എസ്.ആർ.ഒയിൽ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി.ദത്തന് ഉപഹാരം നൽകാൻ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷിനെയായിരുന്നെന്നും, ഒരു ശാസ്ത്രജ്ഞനെ ഇതിൽപരം അപമാനിക്കാനുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.