ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി

ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വേണമെന്ന പൊലിസന്റെ അപേക്ഷഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.അപകടത്തിൽ പരിക്കേറ്റ് ശ്രീറാം ചികിത്സയിൽ കഴിയുന്നതിനാൽ കസ്റ്റഡിയിൽ വിടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ശ്രീറാം വെങ്കിട്ടരാമനെ തെളിവെടുപ്പ് ഉൾപ്പെടെ നടപടികൾക്കായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ്‌പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതികേസ് ഡയറി ഹാജരാക്കാൻപൊലീസിനോട് ആവശ്യപ്പെട്ടു. ഉച്ചക്ക് 2.30 നകം കേസ് ഡയറി ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

രാഷ്ട്രീയ പ്രേരിതവും മാധ്യമ സൃഷ്ടികളുമാണ് അപകടത്തെ വലുതാക്കി കാണിക്കുന്നതെന്നും താൻ തികച്ചും നിരപരാധിയാണെന്നും ശ്രീറാം ജാമ്യാപേക്ഷയിൽ പറയുന്നു. ഇതിനിടെ ശ്രീറാമിനെ ഡോപ് ടെസ്റ്റിന് നിർദേശിക്കണമെന്ന ആവശ്യവുമായി സിറാജ് പത്രം ഹർജി കോടതിയിൽ സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ജാമ്യാപേക്ഷ ഉൾപ്പെടെയുള്ള അപേക്ഷകളിൽ കോടതി ഇന്ന് വിശദമായ വാദം കേൾക്കും.