play-sharp-fill
തന്നെ കാണാനെത്തിയവരെ  കൈയുയര്‍ത്തി അഭിവാദ്യം ചെയ്യത് ശ്രീനിവാസൻ : ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശ്രീനിവാസന്‍ സുഖമായിരിക്കുന്നുവെന്ന് കുടുംബം

തന്നെ കാണാനെത്തിയവരെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്യത് ശ്രീനിവാസൻ : ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശ്രീനിവാസന്‍ സുഖമായിരിക്കുന്നുവെന്ന് കുടുംബം

സ്വന്തം ലേഖകൻ
കൊച്ചി: ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശ്രീനിവാസന്‍ സുഖമായിരിക്കുന്നുവെന്ന് കുടുംബം. ഏപ്രില്‍ അവസനാത്തോടെയായിരുന്നു അപ്പോളോ അഡ്‌ലക്‌സ് ആശുപ്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഇപ്പോഴിതാ ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഭാര്യ വിമലയോടൊപ്പമുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്.


തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും ചിത്രത്തില്‍ കാണാം. ആരോഗ്യ നിലയെ കുറിച്ച്‌ കഴിഞ്ഞ ദിവസം മകന്‍ ധ്യാനും പ്രതികരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയതുപോലെയാകാന്‍ ഇനിയും കുറച്ച്‌ സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന്‍ സംസാരിച്ച്‌ തുടങ്ങിയിട്ടില്ല, പൂര്‍ണമായും ഭേദപ്പെടാന്‍ കുറച്ച്‌ കാലതാമസം എടുത്തേക്കുമെന്നാണ് ധ്യാന്‍ പറഞ്ഞത്. മാര്‍ച്ച്‌ 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

അടുത്ത ദിവസം തന്നെ ബൈപ്പാസ് സര്‍ജറിയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതോടെ അണുബാധയുണ്ടായി.

ഇതോടെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 12ന് ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു. ഏപ്രില്‍ അവസാന വാരമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത്.