ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് ഇന്നുമുതൽ: കോട്ടയം ചെങ്ങളം തെക്ക് 33-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിൽ
കോടയം: ചെങ്ങളം തെക്ക് 33-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് ഇന്നുമുതൽ 20 വരെ നടക്കും.
ഇന്നു വൈകിട്ട് 6 ന് യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീദേവ് കെ ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത ഫാമിലി കൗൺസിലർ ഡോ. ഗ്രേസ് ലാലന്റെ ഫാമിലി കൗൺസിലിംഗ്
ക്ലാസ്സ് നടത്തപ്പെടും. രണ്ടാം ദിവസം(19/10/2024)
യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റ് ലിനിഷ്.റ്റി സമ്മേളനം ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഗുരുധർമ പ്രചാരകൻ ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തും. 20-ന് ഞായറാഴ്ച
സമാപന സമ്മേളനം ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ
വെള്ളാപ്പള്ളി നിർവഹിക്കും. തുടർന്ന് ഗുരുധർമ പ്രചാരകൻ സുരേഷ് പരമേശ്വരന്റെ മുഖ്യപ്രഭാഷണവും, കൂപ്പൺ നറുക്കെടുപ്പും നടത്തപ്പെടും.
എല്ലാ ദിവസവും അന്നദാനം ഉണ്ടരിക്കും
3 ദിവസവും കിഴക്ക് ഇല്ലിക്കൽ വരെയും പടിഞ്ഞാറ് താഴത്തറ വരയും വാഹന സൗകര്യം ഉണ്ടരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.