പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ കോളേജ് രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം നാളെ
സ്വന്തം ലേഖകൻ
പാലാ: ശ്രീനാരായണ പരമഹംസദേവ ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ രണ്ടാംഘട്ട ബഹുനില മന്ദിരനിര്‍മ്മാണ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എസ്.എന്‍.പി ദേവ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വ്വഹിക്കും.
പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍ ഭദ്രദീപം തെളിയിക്കും.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീര്‍ഥ അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി മുഖ്യതിഥിയായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. പൂഞ്ഞാര്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശ്രമം പ്രിയോര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഇമാം ഏകോപന സമിതി ചീഫ് മുഹമ്മദ് നദീര്‍ മൗലവി,
പൂഞ്ഞാര്‍ എസ്.എം.വി എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ ആര്‍.നന്ദകുമാര്‍, ഗോകുലം ഗ്രൂപ്പ് ഓഫ് കോളേജ് ഡയറക്ടര്‍ ടി.എച്ച് വിജയരാഘവന്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി.വെട്ടിമറ്റം, സൗത്ത് ഇന്‍ഡ്യന്‍ കമ്പനീസ് മാനേജിങ് ഡയറക്ടര്‍ സൗത്ത് ഇന്‍ഡ്യന്‍ ആര്‍.വിനോദ്, കെ.പി.എം.എസ് സംസ്ഥാന സമിതിയംഗം മനോജ് കൊട്ടാരം,പൂഞ്ഞാര്‍ പഞ്ചായത്തംഗം തോമസുകുട്ടി ജോസഫ്, എരുമേലിയൂണിയന്‍ മുന്‍ സെക്രട്ടറി ശ്രീപാദം ശ്രീകുമാര്‍,കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ അജിത്കുമാര്‍,ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി മുകളേല്‍,
കോളേജ് പി.ആര്‍.ഒ.കെ.ആര്‍ മനോജ്, ട്രസ്റ്റ് ട്രഷറര്‍ ടി.കെ ബാലകൃഷ്ണന്‍, കോളേജ് വൈസ് ചെയര്‍മാന്‍ മോഹന്‍ദാസ് തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കോളേജ് മാനേജരും എസ്.എന്‍.പി ദേവ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറിയുമായ അഡ്വ.കെ.എം സന്തോഷ്‌കുമാര്‍ സ്വാഗതവും ട്രസ്റ്റ് സീനിയര്‍ വൈസ് ചെയര്‍മാന്‍ പി.എസ് ശാര്‍ങ്ഗധരന്‍ നന്ദിയും പറയും.