play-sharp-fill
 ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണവും ജില്ലാ കമ്മറ്റി യോഗവും

 ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണവും ജില്ലാ കമ്മറ്റി യോഗവും

തേർഡ് ഐ ബ്യൂറോ

കോട്ടയം : ശ്രീനാരായണ സഹോദര ധർമ്മവേദി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഏറ്റുമാനൂർ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള വ്യാപാരി വ്യവസായി സമിതി ഹാളിൽ നടക്കും.

അനുസ്മരണാ സമ്മേളനം ,പ്രാത്ഥന, പൂജ എന്നീ ചടങ്ങുകൾക്ക് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകും. ജില്ലാ പ്രസിഡന്റ് പി.ബി.തമ്പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന വൈസ് ചെയർമാൻ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് ചെയർമാൻ പി.അമ്മിണിക്കുട്ടൻ, യൂത്ത് മൂവ്‌മെന്റ് ജനറൽ സെക്രട്ടറി മിഥുൻ സാഗർ, ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂണിയൻ മുൻ സെക്രട്ടറി പി.എസ്.വത്സൻ, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതിയംഗം ആർ.സലിൻകുമാർ, മുൻ ജില്ലാ സെക്രട്ടറി ഷിബു മൂലേടം എന്നിവർ പ്രസംഗിക്കും. സഹോദര ധർമ്മവേദി ജില്ലാ സെക്രട്ടറി സാബു ഏറ്റുമാന്നൂർ സ്വാഗതവും ട്രഷറർ കെ.എസ്. രാജഗോപാലൻ കൃതജ്ഞതയും പറയും. തുടർന്ന് ജില്ലാ കമ്മറ്റി യോഗം നടക്കും.