ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണവും ജില്ലാ കമ്മറ്റി യോഗവും
തേർഡ് ഐ ബ്യൂറോ കോട്ടയം : ശ്രീനാരായണ സഹോദര ധർമ്മവേദി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഏറ്റുമാനൂർ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള വ്യാപാരി വ്യവസായി സമിതി ഹാളിൽ നടക്കും. അനുസ്മരണാ സമ്മേളനം ,പ്രാത്ഥന, പൂജ എന്നീ ചടങ്ങുകൾക്ക് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകും. ജില്ലാ പ്രസിഡന്റ് പി.ബി.തമ്പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന വൈസ് ചെയർമാൻ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ പി.അമ്മിണിക്കുട്ടൻ, യൂത്ത് മൂവ്‌മെന്റ് […]