തലമുടി പറ്റെ വെട്ടി; ലുക്കിലും നടപ്പിലും എടുപ്പിലും പൊലീസ് സാന്നിധ്യം; കഞ്ചാവ് വിൽക്കാൻ എത്തിയ ‘പൊലീസുകാരൻ’ എക്സൈസിന്റെ പിടിയിലായി; കുടുങ്ങിയത് കോട്ടയത്ത് എത്തിയ മലപ്പുറം സ്വദേശി

തലമുടി പറ്റെ വെട്ടി; ലുക്കിലും നടപ്പിലും എടുപ്പിലും പൊലീസ് സാന്നിധ്യം; കഞ്ചാവ് വിൽക്കാൻ എത്തിയ ‘പൊലീസുകാരൻ’ എക്സൈസിന്റെ പിടിയിലായി; കുടുങ്ങിയത് കോട്ടയത്ത് എത്തിയ മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ

കോട്ടയം: മുടി പറ്റെ വെട്ടി, കാക്കിയോട് സാമ്യം തോന്നു പാന്റ് ധരിച്ച്, പൊലീസ് ഷൂവും ധരിച്ച് കഞ്ചാവ് കച്ചവടത്തിന് ഇറങ്ങിയ മലപ്പുറം സ്വദേശിയായ ‘പൊലീസുകാരൻ’ എക്സൈസിന്റെ പിടിയിലായി. പതിമൂന്നു വർഷത്തോളമായി ജില്ലയിൽ കറങ്ങി നടന്ന് കഞ്ചാവ് കച്ചവടം ചെയ്തിരുന്ന യുവാവിനെയാണ് എക്സൈസ് സംഘം പൊക്കി അകത്താക്കിയത്.

കാരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന പൊന്നാനി സ്വദേശി പുതിയരുത്തി വൈദ്യരത്ത് വി. നൗഷാദി (40) നെയാണ് എക്സൈസ് സംഘം പിടികൂടി അകത്താക്കിയത്. രണ്ടു കിലോ കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം കോട്ടയം ജില്ലകളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും യവാക്കൾക്കും കഞ്ചാവ് വിൽക്കുന്നതിൽ പ്രധാനിയാണ് ഇാളെന്നു പൊലീസ് പറഞ്ഞു. 13 വർഷമായി കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ തിരുവാതുക്കലിലെ വാടകവീട്ടിൽ നിന്ന് കാരാപ്പുഴയിലെ ഇടപാടുകാരന് കഞ്ചാവ് കൈമാറാൻ എത്തിയപ്പോഴാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മോഹനൻ നായരുടെ നേതൃത്വത്തിലുള്ള ഷാഡോ സ്‌ക്വാഡിന്റെ പിടിയിലാകുന്നത്.

പൊലീസുകാരനെന്ന വ്യാജേനെയാണ് ഇയാൾ കഞ്ചാവ് വാങ്ങാനും വിൽക്കാനുമുള്ള യാത്രകൾ നടത്തിയിരുന്നത്. തമിഴ്നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ പൊലീസ് പരിശോധന ഒഴിവാക്കാനാണ് ഇയാൾ, പൊലീസ് വേഷം കെട്ടുന്നത്. കോയമ്പത്തൂരിൽ നിന്നും 9000 മുതൽ 20,000 രൂപ വരെ മുടക്കി ഇയാൾ കഞ്ചാവ് വാങ്ങും. തുടർന്ന് കോട്ടയത്ത് എത്തിച്ച് പൊതികളാക്കി കഞ്ചാവ് വിൽക്കുകയാണ് ചെയ്യുന്നത്.

ഇതോടൊപ്പം എറണാകുളം കേന്ദ്രമാക്കിയുള്ള സംഘങ്ങൾക്കും കഞ്ചാവ് എത്തിച്ചു നൽകിയിരുന്നു. പ്രതിയെ വലയിലാക്കിയത് ആറ് മാസം നീണ്ട നിരീക്ഷണത്തെ തുടർന്നാണെന്ന് സി.െഎ. പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയത്തും എറണാകുളത്തുമായി ആറ് കഞ്ചാവ് കേസുകളും ഇയാളുടെ പേരിലുണ്ട്.

പ്രിവന്റീവ് ഓഫിസർമാരായ എ. കൃഷ്ണകുമാർ, ടി.എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ നിഫി േജക്കബ്, എസ്. രാജേഷ്, കെ.വി. അജിത് കുമാർ, അനൂപ് വിജയൻ, എം.എം. മോഹൻദാസ്, സി.കെ. അനസ്എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.