ശ്രീകുമാറിന്റെ മാർക്കറ്റിംഗ് തന്ത്രം മികച്ചത്, രണ്ടാമൂഴം ഉണ്ടാകും: മോഹൻലാൽ

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി:ഏറെ കാത്തിരുപ്പുകൾക്കൊടുവിൽ പുറത്തിറങ്ങിയ ഒടിയൻ വിവാദത്തോടെയായിരുന്നു തിയേറ്ററിൽ എത്തിയത്. ആദ്യം ഹർത്താൽ, പിന്നാലെ നെഗറ്റീവ് റിവ്യുകൾ. ഏതായാലും ആദ്യദിവസത്തെ നെഗറ്റീവ് പബ്ലിസിറ്റിക്ക് പിന്നാലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാൽ ഫാൻസും ഫാമിലി പ്രേക്ഷകരും. സംവിധായകൻ ശ്രീകുമാർ മേനോന്റെ മാർക്കറ്റിംഗ് നിരവധി തവണ പരിഹാസത്തിന് കാരണമായി. എന്നാൽ, വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും മാസ് എന്ന ഘടകം സിനിമയിൽ നിന്നും മാറ്റിനിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ശ്രീകുമാറിന്റെ മാർക്കറ്റിംഗ് മികച്ചതായിരുന്നു എന്നും, അത് തന്നെയായിരുന്നു വേണ്ടത്. മാർക്കറ്റിംഗ് തന്ത്രങ്ങൾ സിനിമയ്ക്ക് വേണ്ടിവന്നു. രണ്ടാമൂഴത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ചില തെറ്റിദ്ധാരണകൾ വന്നിരുന്നു. അങ്ങനെ പ്രോജക്ട് നിന്നുപോയെങ്കിലും അത് ഉടൻ ആരംഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും മോഹൻലാൽ പ്രതികരിച്ചു.