video
play-sharp-fill
വ്യാജ സീലും ഒപ്പും ഉപയോഗിച്ച് ഗോകുലം ഗോപാലൻ വ്യാജരേഖ നിർമ്മിച്ചെന്ന പരാതിയിൽ കോടതി കേസെടുത്തു, പരാതി കെട്ടിച്ചമച്ചതാണെന്ന് ഗോകുലം ഗോപാലൻ പ്രതികരിച്ചു

വ്യാജ സീലും ഒപ്പും ഉപയോഗിച്ച് ഗോകുലം ഗോപാലൻ വ്യാജരേഖ നിർമ്മിച്ചെന്ന പരാതിയിൽ കോടതി കേസെടുത്തു, പരാതി കെട്ടിച്ചമച്ചതാണെന്ന് ഗോകുലം ഗോപാലൻ പ്രതികരിച്ചു

 

കോഴിക്കോട്: തമിഴ്‌നാട് ചിറ്റ് രജിസ്ട്രാറുടെ വ്യാജ സീലും ഇടപാടുകാരുടെ വ്യാജ ഒപ്പും ഉൾപ്പെടുത്തി വ്യാജരേഖ നിർമ്മിച്ചതിന് ഗോകുലം ചിറ്റ്‌സ് ഉടമ ഗോകുലം ഗോപാലനെതിരെ കേസ്. പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ബഷീറിൻ്റെ പരാതിയിലാണ് കേസ്.

 

മുഹമ്മദ് ബഷീർ കക്ഷിയായ ചിട്ടി കേസിൽ തമിഴ്‌നാട് ആർബിട്രേഷൻ കോടതിയിൽ ഗോകുലം ചിട്ടി ഹാജരാക്കിയ തമിഴ്‌നാട് ചിട്ടി രജിസ്‌ട്രറുടെ സീലാണിത്. ഇത് വ്യാജമാണെന്ന പരാതിയിലാണ് പെരിന്തൽമണ്ണ പോലീസ് ഗോകുലം ഗോപാലനെ ഒന്നാം പ്രതിയാക്കി ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

 

ഇടപാടുകാരനായ മുഹമ്മദ് ബഷീറിൻ്റെയും മറ്റൊരാളുടെയും ഒപ്പും വ്യാജമായി ഇട്ട് മറ്റൊരു രേഖയും സമർപ്പിച്ചിട്ടുണ്ട്. ഗോകുലം ഗോപാലൻ ഒന്നാം പ്രതിയും ഭാര്യയും ഉൾപ്പെടെ 10 ഡയറക്ടർമാരും ജീവനക്കാരും കൂട്ടുപ്രതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വ്യാജ രേഖകളുടെ പകർപ്പ് പുറത്ത് കഴിഞ്ഞ ആഗസ്റ്റിൽ പെരിന്തൽമണ്ണ പോലീസിൽ മുഹമ്മദ് ബഷീർ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. പിന്നാലെ മലപ്പുറം എസ്പിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതിയെ പരാതിക്കാരൻ സമീപിച്ചത്.

 

അതേസമയം പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗോകുലൻ ഗോപാലൻ അറിയിച്ചു. ഗോകുലം ചിട്ടിയിൽ ചേർന്ന് ചിട്ടിപിടിച്ച ശേഷം കാശടക്കാത്തതിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് പരാതിക്കാരനെന്ന് ഗോപാലൻ പ്രസ്താവനയിൽ ആരോപിച്ചു.