play-sharp-fill
പക്ഷി ഇടിച്ച്‌ വിമാനത്തിന് തീപിടിച്ചു;  സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പക്ഷി ഇടിച്ച്‌ വിമാനത്തിന് തീപിടിച്ചു; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക

പാറ്റ്ന: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് തീ പിടിച്ചു.

സ്പൈസ് ജെറ്റിന്റെ പാറ്റ്ന- ഡൽഹി വിമാനത്തിനാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി പാറ്റ്ന വിമാനത്താവളത്തില്‍ ഇറക്കിയതായി ഡിജിസിഎ അറിയിച്ചു. വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് പാറ്റ്ന വിമാനത്താവള അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ച കാര്യം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്. പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. വന്‍ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം വ്യക്തമാക്കി.

പാറ്റ്ന വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ, വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നില്‍ പക്ഷി ഇടിക്കുകയും തുടര്‍ന്ന് തീപിടിക്കുകയായിരുന്നുവെന്നും ഡിജിസിഎ അറിയിച്ചു. തുടര്‍ന്ന് എഞ്ചിന്‍ ഓഫ് ചെയ്ത പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇക്കാര്യം സ്പൈസ് ജെറ്റ് അധികൃതരും സ്ഥിരീകരിച്ചു.

യാത്രക്കാരായ 185 പേരെയും മറ്റൊരു വിമാനത്തില്‍ ഡൽഹിയില്‍ എത്തിക്കുമെന്നും പാറ്റ്ന വിമാനത്താവള അധികൃതര്‍ അറിയിച്ചു.