video
play-sharp-fill
ബീജം ഉപയോഗിച്ച്‌ സ്ത്രീ ഗര്‍ഭിണിയായാല്‍ പത്തുലക്ഷത്തിലധികം രൂപ ലഭിക്കുമെന്ന് മോഹനവാഗ്ദാനം ; ബീജദാനം നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കാം ; ഈ സന്ദേശങ്ങള്‍ക്ക് മറുപടി അയക്കുന്നതിന് മുന്‍പ് ആലോചിക്കേണ്ടതുണ്ട് ; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

ബീജം ഉപയോഗിച്ച്‌ സ്ത്രീ ഗര്‍ഭിണിയായാല്‍ പത്തുലക്ഷത്തിലധികം രൂപ ലഭിക്കുമെന്ന് മോഹനവാഗ്ദാനം ; ബീജദാനം നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കാം ; ഈ സന്ദേശങ്ങള്‍ക്ക് മറുപടി അയക്കുന്നതിന് മുന്‍പ് ആലോചിക്കേണ്ടതുണ്ട് ; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

സ്വന്തം ലേഖകൻ

കൊച്ചി: ബീജദാനമെന്നത് ഇന്ന് അപൂര്‍വമായ കാര്യമല്ലാതായിട്ടുണ്ട്. ഒട്ടേറെപേര്‍ ബീജദാനം നടത്തുന്നതും അവര്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നതുമായ വാര്‍ത്തകളും കാണാം. എന്നാല്‍, സൈബര്‍ തട്ടിപ്പുകള്‍ ഏറിവരുന്നകാലത്ത് ബീജദാനത്തിന്റെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബീജദാനം നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന രീതിയിലെത്തുന്ന സന്ദേശങ്ങള്‍ക്ക് മറുപടി അയക്കുന്നതിന് മുന്‍പ് ആലോചിക്കേണ്ടതുണ്ട്. ധനികര്‍ക്കുവേണ്ടി ബീജാദാനം നടത്തിയാല്‍ ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുമെന്നും ഇത് രഹസ്യമായി സൂക്ഷിക്കണം എന്നുമൊക്കെയാണ് ഇത്തരക്കാരെ വീഴ്ത്താന്‍ സൈബര്‍ ക്രിമിനലുകള്‍ പ്രയോഗിക്കുന്ന രീതികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭിണിയാകാത്ത ധനികരായ സ്ത്രീകള്‍ക്കും വലിയ ആശുപത്രികള്‍ക്കുമാണ് ബീജം കൈമാറുകയെന്നും സംഘം പറയും. നിങ്ങളുടെ ബീജം ഉപയോഗിച്ച്‌ സ്ത്രീ ഗര്‍ഭിണിയായാല്‍ പത്തുലക്ഷത്തിലധികം രൂപ ലഭിക്കുമെന്നും മോഹനവാഗ്ദാനം നല്‍കും.

ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫീസായി ചോദിക്കുക 5000 മുതല്‍ 10,000 രൂപവരെ ചോദിക്കും. ലക്ഷങ്ങള്‍ പ്രതിഫലമായി കിട്ടുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ ഫീസടക്കാന്‍ മടിക്കുകയുമില്ല. എന്നാല്‍, ബാങ്ക് അക്കൗണ്ടിലോ പേമെന്റ് ആപ് വഴിയോ പണം നല്‍കിയാല്‍ പിന്നെ ഈ സംഘം നിങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു. ഇത്തരം തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാല്‍ പലരും നാണക്കേടുകൊണ്ട് പുറത്തുപറയാറില്ല. തട്ടിപ്പുകാര്‍ പണം തട്ടിയാലുടന്‍ പൊലീസിലോ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ 1930 നമ്ബറിലോ പരാതി രജിസ്റ്റര്‍ ചെയ്താല്‍ നഷ്ടമായ പണം തിരിച്ചുകിട്ടാന്‍ സാധ്യത ഏറെയാണ്.

അടുത്തിടെ ഒരു മലേഷ്യന്‍ പൗരന് ഈ രീതിയില്‍ നഷ്ടമായത് 5 ലക്ഷം രൂപയാണ്. ആകര്‍ഷകമായ ഒരു സ്ത്രീയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു പരസ്യം. താത്പര്യം അറിയിച്ച്‌ ഓണ്‍ലൈന്‍ ഫോം വഴി ഇയാള്‍ തന്റെ സ്വകാര്യ വിവരങ്ങള്‍ സമര്‍പ്പിച്ചു. സ്ത്രീയെ ഗര്‍ഭംധരിക്കാന്‍ സഹായിച്ചാല്‍ ലക്ഷങ്ങള്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പ്രോസസിങ് ഫീസായി 5 ലക്ഷം രൂപ ഇടാക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷം തട്ടിപ്പുകാര്‍ ഇയാളെ ബന്ധപ്പെട്ടില്ല.