സ്പെഷ്യല്‍ ഡ്രൈവ്; കോട്ടയത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 168 കേസ്; അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് 113 പേര്‍ക്കെതിരേയും, നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ 31 പേർക്കെതിരെയും കേസ്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ കഴിഞ്ഞ ആഴ്ച നടന്ന സ്പെഷല്‍ ഡ്രൈവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 168 കേസ് രജിസ്റ്റര്‍ ചെയ്തു. 9,855 വാഹനങ്ങള്‍ പരിശോധിച്ചു.
നിരോധിത സമയത്ത് ടിപ്പര്‍ ഓടിച്ചതിന് 34 പേര്‍ക്കെതിരേയും അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് 113 പേര്‍ക്കെതിരേയും കേസെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ 31 പേര്‍ക്കെതിരേ കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച 128 പേര്‍ക്കെതിരേയും പൊതുഇടങ്ങളില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ എട്ട് പേര്‍ക്കെതിരേയും കേസെടുത്തു.
എന്‍ഡിപിഎസ് ആക്ട് പ്രകാരം ജില്ലയില്‍ കഴിഞ്ഞ ആഴ്ച 690 റെയ്ഡ് നടത്തുകയും 36 കേസ് രജിസ്റ്റര്‍ ചെയ്യുകയും 39 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എറണാകുളം റേഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശാനുസരണം സ്പെഷല്‍ ഡ്രൈവ് നടത്തിയത്.