
തിരുവനന്തപുരം: കേരള നിയമസഭയുടെ അകത്തള കാഴ്ചകള്‍ കാണുന്നതിനും അറിയുന്നതിനും പൊതുജനങ്ങളെ ക്ഷണിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ജനുവരി ഏഴ് മുതൽ 13 വരെയാണ് നിയമസഭയില്‍ കയറാൻ അവസരമൊരുങ്ങുന്നത്.
നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവെച്ചുകൊണ്ടാണ് സ്പീക്കറുടെ ക്ഷണം. ന്യൂജെന്‍ ഭാഷയിലുള്ള സ്പീക്കറുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.
എഎം ഷംസീറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹലോ ഗയ്സ് ….
ഉത്സവ വൈബിലേക്ക്
നിയമസഭ ഒരുങ്ങുകയാണ്…
ഉത്സവമാണ്…
കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ , വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് …
ഇനിയും നിയമസഭ കാണാത്തവർക്ക്
ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം ….
Come On all and enjoy….