കാല്‍തൊട്ട് അനുഗ്രഹം വാങ്ങി യുവദമ്പതികള്‍;  മുന്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി

കാല്‍തൊട്ട് അനുഗ്രഹം വാങ്ങി യുവദമ്പതികള്‍; മുന്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

മലപ്പുറം: മുന്‍ സ്‌പീക്കറും നോര്‍ക്ക റൂട്ട്സ്‌ വൈസ് ചെയര്‍മാനുമായ പി.ശ്രീരാമകൃഷ്‌ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജനയുടെ വിവാഹം ഇന്ന് തവനൂരില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള‌ള വൃദ്ധസദനത്തില്‍ വച്ച്‌ നടന്നു.

തിരുവനന്തപുരം പിടിപി നഗര്‍ വൈറ്റ്‌പേളില്‍ സംഗീതാണ് വരന്‍. സമൂഹത്തിലെ വിവിധ മേഖലയില്‍ പെട്ട പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വിവാഹത്തില്‍ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തവനൂര്‍ എംഎല്‍എ കെ.ടി ജലീലിനൊപ്പമാണ് മുഖ്യമന്ത്രി വിവാഹവേദിയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ട് നിരഞ്ജനയും സംഗീതും അനുഗ്രഹം വാങ്ങി. വധൂവരന്മാരുടെ തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

തിരുവനന്തപുരം വൈറ്റ്‌പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ് സംഗീത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയിലെ എച്ച്‌.ആര്‍ വിഭാഗത്തിലാണ് നിരഞ്ജന ജോലിനോക്കുന്നത്. എംബിഎ ബിരുദധാരിണിയാണ്.

പഠനകാലത്ത് നിരഞ്ജനയുടെ സീനിയറാണ് പെയിന്റ് ബിസിനസ് ചെയ്യുന്ന സംഗീത്. തന്റെ വിവാഹം, വൃദ്ധസദനത്തിലെ അമ്മമാരുടെ മുന്നില്‍വച്ചുമതിയെന്നായിരുന്നു നിരഞ്ജനയുടെ ആഗ്രഹം. ഇവിടത്തെ അമ്മമാരുമായുള്ള മാനസിക അടുപ്പമാണ് അവര്‍ക്കു മുന്നില്‍ വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചത്‌.