play-sharp-fill
ഒന്നേകാൽ കോടിയോളം വിലവരുന്ന അത്യാഡംബര എസ്.യു.വി സ്വന്തമാക്കി ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട് ;ഇനി  സുരാജിന്റെ യാത്രകള്‍ ബെന്‍സ് ജി.എല്‍.എസ്.400 ഡിയില്‍

ഒന്നേകാൽ കോടിയോളം വിലവരുന്ന അത്യാഡംബര എസ്.യു.വി സ്വന്തമാക്കി ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട് ;ഇനി സുരാജിന്റെ യാത്രകള്‍ ബെന്‍സ് ജി.എല്‍.എസ്.400 ഡിയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം : ഹാസ്യതാരമായി മലയാളത്തിന്റെ വെള്ളിത്തിരയിലെത്തി ഇന്ന് നായകപദവി അലങ്കരിക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. ദേശിയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരത്തിന് യാത്രയൊരുക്കാനെത്തിയ പുതിയ വാഹനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ അത്യാഡംബര എസ്.യു.വി. മോഡലാണ് സുരാജിന്റെ ഗ്യാരേജിലെ പുതിയ താരം.


ബെന്‍സിന്റെ വാഹനനിരയിലെ ഏറ്റവും വലിയ എസ്.യു.വികളിലൊന്നായ ജി.എല്‍.എസ്. 400 ഡിയാണ് സുരാജ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിനൊപ്പം കൊച്ചിയിലെ മെഴ്‌സിഡസ് വിതരണക്കാരായ കോസ്റ്റല്‍ സ്റ്റാറിലെത്തിയാണ് അദ്ദേഹം ഈ ആഡംബര ഭീമനെ കൂടെക്കൂട്ടിയത്. ആഘോഷമായാണ് ഡീലര്‍ഷിപ്പ് അധികൃതര്‍ വിതരണം സംഘടിപ്പിച്ചത്. കെ.എല്‍. 07 സി.എക്‌സ് 9099 എന്ന നമ്പറും സുരാജ് പുതിയ വാഹനത്തിന് നല്‍കി.സ്റ്റൈലിഷ് ഡിസൈനും അത്യാഡംബര ഫീച്ചറുകളും നല്‍കിയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഴ്‌സിഡസിന്റെ ഏറ്റവും മികച്ച എസ്.യു.വികളില്‍ ഒന്നാണ് ജി.എല്‍.എസ്. 400 400 ഡി ഒരുങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള ഒക്ടാഗണല്‍ ഗ്രില്ല്, എല്‍ഇഡിയില്‍ തീര്‍ത്ത മള്‍ട്ടിബീം ഹെഡ്‌ലാമ്പ്, അലുമിനിയം സ്‌കിഡ് പ്ലേറ്റ്, അഞ്ച് സ്‌പോക്ക് അലോയി വീല്‍ എന്നിവ ഈ വാഹനത്തെ സ്റ്റൈലിഷാക്കുമ്പോള്‍, ഇന്‍ഫോടെയ്‌മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഡിസ്‌പ്ലേകളാകുന്ന 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ ഇന്റീരിയറിലെ ഹൈലൈറ്റാകും.3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

ഇത് 2925 സി.സിയില്‍ 325 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. കേവലം 6.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 1.08 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.