രണ്ടര വര്‍ഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചു; കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായതോടെ മകനുമായി യുവതി വിദേശത്തേക്ക്; കോടതി ഉത്തരവുണ്ടായിട്ടും മകനെ കാണാൻ അമ്മ സമ്മതിക്കുന്നില്ല; ഭാര്യയുടെ വീട്ടുപടിക്കൽ ഉപവാസ സമരവുമായി യുവാവ്
സ്വന്തം ലേഖകൻ
വടകര: മകനെ കാണാന്‍ കോടതി ഉത്തരവുണ്ടായിട്ടും ഭാര്യ സമ്മതിക്കുന്നില്ലെന്ന കാരണത്താൽ ഭാര്യയുടെ വീട്ടുപടിക്കല്‍ ഭര്‍ത്താവിന്റെ ഉപവാസ സമരം.
ചോമ്പാല സ്വദേശി ബൈത്തുല്‍ നൂറില്‍ കേളോത്ത് മുഹമ്മദ് മുഷ്താഖ് ആണ് മാടാക്കരയിലെ ഭാര്യയുടെ വീടിനുമുന്നില്‍ ഉപവാസം നടത്തുന്നത്. രണ്ടര വര്‍ഷം മുമ്പായിരുന്നു ഇവരുടെ പ്രണയ വിവാഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹജീവിതത്തിലെ അസ്വാരസ്യത്തെ തുടര്‍ന്ന് വടകര കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കെയാണ് മുഷ്താക്കിന്റെ സമരം.വെള്ളിയാഴ്ച രാവിലെ പത്തിനാണ് മുഷ്താഖ് സുഹൃത്തുക്കളോടൊപ്പമെത്തി ഭാര്യയുടെ വീട്ടിനു മുന്നില്‍ പന്തല്‍ കെട്ടി ഉപവാസം തുടങ്ങിയത്.
ഒന്നര വയസ്സുള്ള മകനെ കാണണമെന്ന അപേക്ഷയില്‍ കോടതി അനുകൂല വിധി ഉണ്ടായി. എന്നാല്‍, മകനെ കാണിക്കാതെ ഭാര്യയെ ബന്ധുക്കള്‍ വിദേശത്തേക്കു കടത്തിയെന്നും നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസമെന്നും ആണ് മുഷ്താഖ് പറയുന്നത്.
എന്നാൽ, വീടിനുമുന്നില്‍ അനിശ്ചിതകാല ഉപവാസം നടത്തുമെന്ന് മുഷ്താഖ് വ്യക്തമാക്കി. തുടര്‍ പഠനത്തിനായി യുവതി വിദേശത്തുപോയതാണെന്നും ഉപവാസത്തിനുപിന്നില് അപമാനിക്കാനുള്ള ശ്രമമാണെന്നും കേസ് കോടതിയിലായതിനാല്‍ നിയമപരമായി നേരിടുമെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
സംഭവമറിഞ്ഞ് ചോമ്പാല പോലീസ് സ്ഥലത്തെത്തി പ്രശ്നം നാട്ടു മധ്യസ്ഥര്‍ മുഖേന പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.