play-sharp-fill
ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ പൊലീസ് കീഴടക്കിയത് ആകാശത്തേക്ക്  വെടിയുതിര്‍ത്ത ശേഷം

ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ പൊലീസ് കീഴടക്കിയത് ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷം

സ്വന്തം ലേഖിക

കോഴിക്കോട്: ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു.


എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി, ഭാര്യ ബിജി എന്നിവര്‍ക്കാണ് കുത്തേറ്റത്. മകന്‍ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജിയും ബിജിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാജിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഷൈന്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇയാളെ കീഴടക്കാന്‍ പൊലീസ് രണ്ട് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. ഇതിനിടെ ഷൈനിനും പരിക്കേറ്റു. ഇയാളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.