മദ്യലഹരിയില്‍ വൃദ്ധ മാതാവിനെ നിലത്തിട്ട് ചവിട്ടി; സൈനികനായ മകന്‍ കസ്റ്റഡിയില്‍; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മദ്യലഹരിയില്‍ വൃദ്ധ മാതാവിനെ നിലത്തിട്ട് ചവിട്ടി; സൈനികനായ മകന്‍ കസ്റ്റഡിയില്‍; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖിക

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മദ്യലഹരിയില്‍ വയോധികയ്ക്ക് മകന്‍റെ ക്രൂരമര്‍ദ്ദനം.

സൈനികനായ സുബോധിനെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

70 വയസ്സുള്ള ശാരദയ്ക്കാണ് മകന്‍റെ ക്രൂരമര്‍ദ്ദനമേറ്റത്. അമ്മയെ വലിച്ചെറിഞ്ഞ ശേഷം, സുബോധ് നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇയാളുടെ സഹോദരനാണ് ഇത് ചിത്രീകരിച്ച്‌ നവമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അമ്മയെ ഇയാള്‍ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ക്ക് പിന്നാലെ പോയ പൊലീസ് ഉച്ചയോടെ സൈനികനെ കസ്റ്റഡിയിലെടുത്തു.

സഹോദരന്‍റെ മൊഴിയുടെ അടിസ്ഥാനത്തി‌ല്‍ സുബോധിനെതിരെ കേസെടുക്കുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.