പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

കൊല്ലം: പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. തേവലക്കര കോയിവിളയില്‍ അജയഭവനില്‍ അച്യുതൻ പിള്ള(75 ) യെ കൊലപ്പെടുത്തിയ കേസിൽ മകൻ മനോജ് ആണ് അറസ്റ്റിലായത്.

മദ്യപിക്കാൻ പണം നല്‍കാത്ത വിരോധത്താലാണ് മനോജ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തില്‍ നിന്ന് പങ്ക് ആവശ്യപ്പെട്ട് മനോജ് അച്ഛനുമായി തർക്കം നടന്നിരുന്നു. തുടർന്ന് മകൻ അച്യുതനെ അടിച്ച് അവശനാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മനോജ് അച്ഛനെ മർദിച്ചത്. അവശനിലയിലയിരുന്ന അച്യുതൻ പിളളയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. സംഭവത്തില്‍ കേസെടുത്ത തെക്കുംഭാഗം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group