play-sharp-fill
ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തിയതോടെ സോളാര്‍ അഴിമതിയും വദനസുരതവും, വീണ്ടും ചര്‍ച്ചയാകുന്നു;  ഉമ്മന്‍ ചാണ്ടി വദനസുരതം ചെയ്യിച്ചത് ക്ലിഫ് ഹൗസില്‍ വെച്ച്‌; ജോസ് കെ മാണിയുടെ വദനസുരതം ഡല്‍ഹിയിൽ; കെ സി വേണു​ഗോപാല്‍, എപി അനില്‍ കുമാര്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍ തുടങ്ങി  പരാതിക്കാരി  നല്കിയത് നീണ്ട ലിസ്റ്റ് ; കേരളത്തിലെ ഇടത് – കോണ്‍​ഗ്രസ്  മുന്നണികൾക്ക് വീണ്ടും തലവേദനയായി സോളാർകേസ്

ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തിയതോടെ സോളാര്‍ അഴിമതിയും വദനസുരതവും, വീണ്ടും ചര്‍ച്ചയാകുന്നു; ഉമ്മന്‍ ചാണ്ടി വദനസുരതം ചെയ്യിച്ചത് ക്ലിഫ് ഹൗസില്‍ വെച്ച്‌; ജോസ് കെ മാണിയുടെ വദനസുരതം ഡല്‍ഹിയിൽ; കെ സി വേണു​ഗോപാല്‍, എപി അനില്‍ കുമാര്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍ തുടങ്ങി പരാതിക്കാരി നല്കിയത് നീണ്ട ലിസ്റ്റ് ; കേരളത്തിലെ ഇടത് – കോണ്‍​ഗ്രസ് മുന്നണികൾക്ക് വീണ്ടും തലവേദനയായി സോളാർകേസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പീഡന പരാതിയുമായി ബന്ധപ്പെട്ട് സിബിഐ സംഘം പരാതിക്കാരിയുമായി ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തിയതോടെ സോളാര്‍ അഴിമതി കേസും അതുമായി ബന്ധപ്പെട്ട ലൈം​ഗിക പീഡന പരാതികളും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.


യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കി ഒന്നാം പിണറായി സര്‍ക്കാരിന് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയ സുപ്രധാന സംഭവമായിരുന്നു സോളാര്‍ അഴിമതിക്കേസും അതുമായി ബന്ധപ്പെട്ട ലൈം​ഗിക പീഡന പരാതികളും. 2012ലെ ഒരു ഹര്‍ത്താല്‍ ദിവസമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച്‌ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ സിബിഐ അന്വേഷിക്കുന്ന പരാതികളില്‍ ജോസ് കെ മാണി പ്രതിയല്ല. എന്നാല്‍, പരാതിക്കാരി ജോസ് കെ മാണിയുടെ പേര് പറഞ്ഞാല്‍ സ്വാഭാവികമായും പ്രതിപ്പട്ടികയിലേക്ക് കടന്നുവരും. ഇതാണ് ഇപ്പോള്‍ സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കുന്നത്. ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റര്‍ ചെയ്‌ത കെ സി വേണുഗോപാലിനെതിരായ 42/2018, ഉമ്മന്‍ചാണ്ടിക്കെതിരായ 43/2018, ഹൈബി ഈഡനെതിരായ 140/2019, അടൂര്‍ പ്രകാശിനെതിരായ 141/2019, എ പി അനില്‍കുമാറിനെതിരായ 142/2019 എന്നീ കേസുകളാണ്‌ സിബിഐക്ക്‌ വിട്ടത്‌. യുഡിഎഫ്‌ സര്‍ക്കാര്‍ നിയോഗിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്‌ ശുപാര്‍ശ പ്രകാരവും ഇരയുടെ പരാതിയിലുമാണ്‌ ഈ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. എ പി അനില്‍കുമാറിനെതിരെ ഇര മജിസ്‌ട്രേട്ടിന്‌ മുമ്ബില്‍ രഹസ്യമൊഴിയും നല്‍കി.

അബ്‌ദുള്ളക്കുട്ടിക്കെതിരെ 2016 ല്‍ രജിസ്‌റ്റര്‍ ചെയ്‌ത 128/സിആര്‍/എച്ച്‌എച്ച്‌ഡബ്യൂ- –1/ടിവിഎം കേസ്‌ ഉമ്മന്‍ചാണ്ടിയുടെ കാലത്ത്‌ ബലാത്സംഗത്തിനിരയായെന്ന ഇരയുടെ പരാതിയില്‍ രജിസ്‌റ്റര്‍ ചെയ്‌തതാണ്‌. ആദ്യം കന്റോണ്‍‌മെന്റ്‌ അസി. കമീഷണര്‍ അന്വേഷിച്ച ഈ കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.

പീഡന പരാതിയുമായി ബന്ധപ്പെട്ട് സിബിഐ സംഘം പരാതിക്കാരിയുമായി ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തിയതോടെയാണ് സോളാര്‍ അഴിമതി കേസും അതുമായി ബന്ധപ്പെട്ട ലൈം​ഗിക പീഡന പരാതികളും വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കി ഒന്നാം പിണറായി സര്‍ക്കാരിന് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയ സുപ്രധാന സംഭവമായിരുന്നു സോളാര്‍ അഴിമതിക്കേസും അതുമായി ബന്ധപ്പെട്ട ലൈം​ഗിക പീഡന പരാതികളും. 2012ലെ ഒരു ഹര്‍ത്താല്‍ ദിവസമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച്‌ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നത്.

ക്ലിഫ് ഹൗസിലേക്ക് തന്നെ ഉമ്മന്‍ചാണ്ടി വിളിച്ച്‌ വരുത്തുകയായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ഉമ്മന്‍ചാണ്ടി തന്നെ ഇരയാക്കിയത് എന്നും പരാതിയിലുണ്ട്. മകളായി കണക്കാക്കേണ്ടിയിരുന്ന യുവതിയെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്നും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് യുവതി വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പങ്കാളിയുടെ ലൈംഗികാവയവങ്ങളെ ചുണ്ടുകളോ,പല്ലുകളോ, നാവോ തൊണ്ടയോ ഉപയോഗിച്ച്‌ ഉത്തേജിപ്പിക്കുന്ന ലൈംഗികക്രിയയെയാണ് വദനസുരതം എന്നു വിളിക്കുന്നത്. സ്‍ത്രീ പുരുഷബന്ധങ്ങളിലും സ്വവര്‍ഗരതിയിലും ഈ രീതി ഉപയോഗപ്പെടുത്തുന്നു.

സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ യുവതിയെ പലതവണ ചൂഷണം ചെയ്തു. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച്‌ വദനസുരതം നടത്തി തുടങ്ങിയവയാണ് പരാതികള്‍.

ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ യുവതി ഉന്നയിച്ച പീഡന ആരോപണങ്ങളുടെ വിശദാംശങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുളളതാണ്. പരാതിക്കാരി എഴുതിയ 21 പേജുള്ള കത്തില്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചവരുടെ പേര് വിവരങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു.

യുവതിയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നുണ്ട്. മുന്‍ മന്ത്രി എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വെച്ചാണ് കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തത്. അത് കൂടാതെ ആലപ്പുഴയില്‍ വെച്ച്‌ തന്നെ കടന്ന് പിടിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചതായും യുവതി പരാതിപ്പെട്ടിരുന്നു.

ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്.

2013-ല്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം. ഏപ്രില്‍ അഞ്ചിന് എംഎല്‍എ ഹോസ്റ്റലിലും ഹൈബി ഈഡനെതിരായ പീഡന പരാതിയില്‍ സിബിഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

രണ്ടു കോടി 16 ലക്ഷം രൂപ സോളാര്‍ കമ്ബനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പണം കൈമാറിയത് ക്ളിഫ് ഫൌസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ കൈപ്പറ്റി.ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്ബനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശയും ചെയ്തിരുന്നു.

2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്ക്ക് വിടുന്നത്.

നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിക്കെതിരായി തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വിവരമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

2012 സെപ്റ്റംബര്‍ 19ന് നാല് മണിക്ക് ക്ലിഫ് ഹൗസില്‍ വെച്ച്‌ ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പോലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതതിന്റേയും പരാതിക്കാരിയുടേയും ഡ്രൈവറുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.