സോളാര്‍ പീഡനക്കേസ്; കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി ; തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്; റിപ്പോർട്ട് തള്ളണമെന്ന് പരാതിക്കാരിയുടെ ഹർജി കോടതി തള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. റിപ്പോര്‍ട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി.

നേരത്തെ, കെസി വേണുഗോപാലിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രിയായിരിക്കെ കെസി വേണുഗോപാല്‍ തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group