play-sharp-fill
പീഡിപ്പിച്ചവരുടെ പേരുകൾ അക്കമിട്ട് നിരത്തി സോളാർ നായിക; കെ.സി.വേണുഗോപാല്‍, എംപിമാരായ ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, മുൻമന്ത്രി   എ.പി.അനില്‍കുമാര്‍, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി മുതൽ പി സി ജോർജ് വരെ; രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് രഹസ്യമൊഴി; അന്വേഷണം തുറുപ്പുചീട്ടാക്കാൻ കേന്ദ്രസർക്കാരും…. !

പീഡിപ്പിച്ചവരുടെ പേരുകൾ അക്കമിട്ട് നിരത്തി സോളാർ നായിക; കെ.സി.വേണുഗോപാല്‍, എംപിമാരായ ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, മുൻമന്ത്രി എ.പി.അനില്‍കുമാര്‍, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി മുതൽ പി സി ജോർജ് വരെ; രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് രഹസ്യമൊഴി; അന്വേഷണം തുറുപ്പുചീട്ടാക്കാൻ കേന്ദ്രസർക്കാരും…. !

സ്വന്തം ലേഖിക

തിരുവനന്തപുരം: സോളാര്‍ വിവാദ നായികയുടെ രഹസ്യമൊഴി രാഷ്ട്രീയ നേതാക്കൾക്ക് കെണിയാകുമെന്ന് ഉറപ്പായി.


ദേശീയ രാഷ്ട്രീയത്തിലെ ഉന്നതനായ കോണ്‍ഗ്രസ് നേതാവും കേരളത്തിലെ അത്യുന്നത കോണ്‍ഗ്രസ് നേതാക്കളും രണ്ട് കോണ്‍ഗ്രസ് എംപിമാരും പ്രതിസ്ഥാനത്തുള്ള സോളാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം കൊഴുക്കുകയാണ്. പരാതിക്കാരിയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ കഴിഞ്ഞദിവസം രേഖപ്പെടുത്തി. നാലര മണിക്കൂറെടുത്ത് വിശദമായാണ് പരാതിക്കാരി രഹസ്യമൊഴി നല്‍കിയത്. മജിസ്‌ട്രേറ്റ് നേരിട്ടാണ് മൊഴി എഴുതിയെടുത്തത്.
മൊഴി എഴുതി മജിസ്‌ട്രേറ്റിന്റെ കൈ കുഴഞ്ഞതായാണ് സ്റ്റാഫ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം കടുപ്പിച്ച സിബിഐ, എംഎ‍ല്‍എ ഹോസ്റ്റലിലും ആലപ്പുഴ ഗസ്റ്റ് ഹൗസിലും കേരളഹൗസിലും ക്ലിഫ്ഹൗസിലും തെളിവെടുപ്പ് നടത്തി സീന്‍ മഹസര്‍ തയ്യാറാക്കി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള കേസിലെ സിബിഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ തുറുപ്പുചീട്ടാക്കുമെന്ന് ഉറപ്പാണ്.
കെ.സി.വേണുഗോപാല്‍, എംപിമാരായ ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, മുന്മന്ത്രിയും എംഎ‍ല്‍എയുമായ എ.പി.അനില്‍കുമാര്‍, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകള്‍ സിബിഐ അഡി.സൂപ്രണ്ട് സി.ബി.രാമദേവന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കെ.സി. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഉമ്മന്‍ ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയത്. ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, അടൂര്‍ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യല്‍ എന്നിവയാണ് ചുമത്തിയത്. അബ്ദുള്ള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി ശല്യം ചെയ്യല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റങ്ങളാണുള്ളത്.

സോളാര്‍ പീഡനക്കേസില്‍ ശക്തമായ സാഹചര്യ-ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി മുന്നോട്ടുപോവാനാണ് സിബിഐയുടെ തീരുമാനം. പത്തുവര്‍ഷം മുന്‍പുള്ള സംഭവത്തില്‍ തെളിവുകള്‍ കണ്ടെടുക്കുക ശ്രമകരമാണ്. പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളാവും നിര്‍ണായകമാവുക.