മതസ്പര്‍ദ്ധയും, ചേരിതിരിവും വളര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചാല്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്കെതിരെയും നടപടി; കര്‍ശന നിര്‍ദേശവുമായി കേരളാ പൊലീസ്

മതസ്പര്‍ദ്ധയും, ചേരിതിരിവും വളര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചാല്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്കെതിരെയും നടപടി; കര്‍ശന നിര്‍ദേശവുമായി കേരളാ പൊലീസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ
മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവ‌ര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ്.

കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ സന്ദേശങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സമൂഹത്തിലെ ഏത് കാര്യത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന പ്രവണതയാണ് ഇന്ന് കണ്ടു വരുന്നത്.

ഇത് സമൂഹത്തിൽ നിരവധി പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും, പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഇത്തരം ഗ്രൂപ്പിന്റെ അഡ്മിനുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു.