ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം യൂറോപ്പില്‍ അവസാനിപ്പിച്ചേക്കും
സ്വന്തം ലേഖിക
ബ്രസല്‍സ് : സമൂഹമാധ്യമങ്ങള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും യൂറോപ്യന്‍ യൂണിയന് പരിധിയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ യുഎസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന ഭീഷണിയുമായി വിണ്ടും മെറ്റ പ്ലാറ്റ്ഫോംസ്. നേരത്തെ ഒഴിവാക്കിയ ഒരു സ്വകാര്യത ഉടമ്പടി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്പ്യന്‍ യൂണിയനും യുഎസും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് കമ്പനിയുടെ ഭീഷണി
രാജ്യങ്ങള്‍ക്കിടയില്‍ ഡാറ്റ കൈമാറ്റം ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതാണ് ഇതിനു പിന്നില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂറോപ്പിലെ പുതിയ ഡാറ്റാ സ്വകാര്യതാ നിയന്ത്രണം കാരണമാണ് തീരുമാനമെന്നു മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
യൂറോപ്പിലെ ഉപയോക്താക്കളുടെ വ്യക്തിവിവരം ഫേസ്ബുക്ക് സൂക്ഷിക്കുന്ന വിധം അയര്‍ലന്‍ഡിലെ പൊതുവിവര സുരക്ഷാനിയന്ത്രണ ചട്ടവുമായി ഒത്തുപോകുന്നില്ലെന്ന് 2020ല്‍ ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന് കണ്ടെത്തി.
ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം നിര്‍ത്തിയാലും പ്രശ്നമില്ലെന്ന നിലപാടിലാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍.