play-sharp-fill
ശോഭന ജോര്‍ജ് രാജിവെച്ചു; ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞത് സർക്കാർ നിർദേശം അനുസരിച്ചെന്ന് അഭ്യൂഹങ്ങൾ

ശോഭന ജോര്‍ജ് രാജിവെച്ചു; ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞത് സർക്കാർ നിർദേശം അനുസരിച്ചെന്ന് അഭ്യൂഹങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭന ജോര്‍ജ് രാജിവച്ചു. നിലവിലുള്ള എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കാന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് റിപ്പോർട്ട്‌.

ശമ്പളം വാങ്ങാതെയാണ് ഇക്കാലയളവിൽ പ്രവർത്തിച്ചതെന്ന് ശോഭനാ ജോർജ്ജ് വ്യക്തമാക്കി. തൻറെ സേവനം ഏതു മേഖലയിൽ പ്രയോജനപ്പെടുത്തണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും ശോഭനാ ജോർജ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി ശോഭനാ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നര വർഷത്തെ സേവനത്തിനു ശേഷമാണ് രാജി.ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിലാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്.