play-sharp-fill
മോഹന്‍ലാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടരുത്, ശോഭനാ ജോര്‍ജ്.

മോഹന്‍ലാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടരുത്, ശോഭനാ ജോര്‍ജ്.

കോഴിക്കോട് : അമ്പത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് ഖാദി ബോർഡിന് നോട്ടീസയച്ച മോഹൻലാലിന് മറുപടിയുമായി ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ്. മോഹൻലാൽ വെറുമൊരു നടനല്ലെന്നും കേണലും പത്മഭൂഷൻ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. നിയമപരമായി മുന്നോട്ട് പോകുമെന്നും, നിയമോപദേശം കിട്ടിയശേഷം വക്കീൽനോട്ടീസിന് മറുപടി നൽകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ കമ്പനിക്കായി ചർക്കയിൽ നൂൽനൂൽക്കുന്ന മോഹൻലാലിന്റെ പരസ്യത്തിനെതിരെ ഖാദിബോർഡ് നോട്ടീസയച്ചിരുന്നു. സ്വകാര്യസ്ഥാപനത്തിന്റെ പരസ്യം പിൻവലിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഖാദി ബോർഡിന്റെ പ്രവർത്തിയിലൂടെ പൊതുജനമദ്ധ്യത്തിൽ തന്നെ അപമാനിച്ചെന്ന് കാട്ടി അമ്പത് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മോഹൻലാൽ തിരിച്ച് നോട്ടീസയക്കുകയായിരുന്നു. എന്നാൽ മോഹൻലാലിന്റെ ആവശ്യം നിറവേറ്റാനാവില്ലെന്നും അമ്പത് കോടി നഷ്ടപരിഹാരം നൽകുവാനുള്ള ശേഷി ഖാദി ബോർഡിനില്ലെന്നുമാണ് ശോഭന ജോർജ് പ്രതികരിച്ചത്.