play-sharp-fill
പത്ത് ലക്ഷം വാങ്ങിയത് ഭൂമി വില്‍പ്പനയുടെ അഡ്വാന്‍സ് തുകയായി ; പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ വേണ്ടി ദേശീയ ഓഫീസില്‍ നിരങ്ങിയവനാണ് ദല്ലാള്‍ നന്ദകുമാര്‍ : ശോഭാ സുരേന്ദ്രന്‍

പത്ത് ലക്ഷം വാങ്ങിയത് ഭൂമി വില്‍പ്പനയുടെ അഡ്വാന്‍സ് തുകയായി ; പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ വേണ്ടി ദേശീയ ഓഫീസില്‍ നിരങ്ങിയവനാണ് ദല്ലാള്‍ നന്ദകുമാര്‍ : ശോഭാ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ

ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രന്‍. തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞു.

പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നാണ് ശോഭ സുരേന്ദ്രന്റ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തത്. എന്റെ ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദല്ലാള്‍ നന്ദകുമാര്‍ ആരോപണം ഉന്നയിക്കുന്നത് ആലപ്പുഴയില്‍ ഞാന്‍ ജയിക്കുമെന്നത് മുന്നില്‍ കണ്ടുകൊണ്ടാണ്. നന്ദകുമാര്‍ എന്നെ രണ്ട് വര്‍ഷം മുന്‍പ് തൃശ്ശൂരില്‍ വന്ന് കണ്ടിട്ടുണ്ട്. ചില പ്രമുഖരെ സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് എത്തിയത്. പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ വേണ്ടി ഞങ്ങളുടെ ബിജെപി ദേശീയ ഓഫീസില്‍ നിരങ്ങിയവനാണ് ദല്ലാള്‍ നന്ദകുമാര്‍. സിപിഎമ്മിനെ പിളര്‍ക്കാന്‍ ശ്രമിച്ചു.

പിണറായി ഒഴിച്ച് ആരെ കിട്ടിയാലും ഞങ്ങള്‍ സ്വീകരിക്കും. നേതാക്കളെ സ്വീകരിക്കുന്നതിന് മുമ്പ് അയാളെ കുറിച്ചുളള ഹിസ്റ്ററി പഠിക്കും. എന്നാല്‍ ദല്ലാള്‍ കോടികളാണ് ഡല്‍ഹിയിലെ നേതാക്കളോട് സിപിഎം നേതാവിനെ എത്തിക്കാന്‍ ചോദിച്ചത്. എം വി ഗോവിന്ദന്റെ യാത്ര നടക്കുമ്പോള്‍ തന്റെ രാമനിലയത്തിലെ മുറിയില്‍ ഉന്നത സിപിഎം നേതാവ് വന്നു ചര്‍ച്ച നടത്തി. ഇത് എന്തിനെന്നു നന്ദകുമാര്‍ പറയട്ടെ. അന്ന് ഈ സിപിഎം നേതാവ് സിപിഎം പിളര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.