play-sharp-fill
‘എന്നെ ഊരുവിലക്കാന്‍ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല’; കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത കുടുംബത്തിൽ ജനിച്ച്, ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ച് ഇന്ന് ഇവിടെ വരെ എത്താൻ എനിക്ക് പറ്റിയെങ്കിൽ ഒരു ഊരുവിലക്കിനെയും ഞാൻ ഭയപ്പെടത്തുമില്ല’; നേതൃത്വത്തെ ഒളിയമ്പെയ്ത് ശോഭ സുരേന്ദ്രന്‍

‘എന്നെ ഊരുവിലക്കാന്‍ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല’; കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത കുടുംബത്തിൽ ജനിച്ച്, ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ച് ഇന്ന് ഇവിടെ വരെ എത്താൻ എനിക്ക് പറ്റിയെങ്കിൽ ഒരു ഊരുവിലക്കിനെയും ഞാൻ ഭയപ്പെടത്തുമില്ല’; നേതൃത്വത്തെ ഒളിയമ്പെയ്ത് ശോഭ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: തന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു നേതാവും കേരളത്തിന്റെ മണ്ണിലില്ലെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത കുടുംബത്തിൽ ജനിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ച് ഇന്ന് ഇവിടെ വരെ എത്തിനിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഒരു ഊരുവിലക്കിനെയും ഭയക്കുന്ന രാഷ്ട്രീയനേതാവല്ല താനെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിക്കുള്ളിലെ വിവാദങ്ങളോടായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.’ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞത് ശോഭാ സുരേന്ദ്രനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി അഥവാ എനിക്കെതിരെ ആർക്കെങ്കിലും പരാതി നൽകണമെന്നുണ്ടെങ്കിൽ വിമാനം വിളിച്ച് പോകേണ്ടതില്ല. ഇവിടെ നിന്ന് ഒരു ഇ.മെയിൽ അയച്ച് പറയാനുള്ള കാര്യങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചാൽ മതി’.. ശോഭ പറഞ്ഞു.

‘കഴിഞ്ഞ അഞ്ചെട്ടു വർഷം ദേശീയ നേതൃത്വം നൽകിയ ചുമതലകളും ജോലികളും കൃത്യമായ ചെയ്ത സാധാരണക്കാരിയായ നേതാവാണ് ഞാൻ. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു വാർത്തയും എന്നെ ഭയപ്പെടുത്തുകയോ വേദനപ്പിക്കുകയോ ചെയ്യുന്നില്ല.

ഒരു തീരുമാനമെടുത്ത് ഗ്രൗണ്ടിലിറങ്ങിയാൽ പിന്മാറുന്ന സ്വഭാവവുമില്ല’. ബി.ജെ.പിയുടെ പ്രവർത്തനം സുതാര്യമായി തന്നെ മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ”ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സുതാര്യമായിരിക്കണം എന്നു പഠിപ്പിച്ച നരേന്ദ്ര മോദിയുടെയും അഖിലേന്ത്യാ നേതാക്കളുടെയുമെല്ലാം ആശീര്‍വാദത്തോടെ തന്നെയാണ് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകേണ്ടത്. അത് അങ്ങനെത്തന്നെയായിരിക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട’ ശോഭ പറഞ്ഞു.

എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകള്‍ മനസിലാക്കി ആദ്യം തന്നെ പിന്മാറിയ ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാൻ ജെയിംസ് പാലമുറ്റം അടക്കമുള്ളവര്‍ ഭീഷണി നേരിടുന്നതായും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ജെയിംസ് പാലമുറ്റം തന്നെ വന്നു കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാഫിയ സംഘം പല വ്യവസായികളെയും ഭീഷണിപ്പെടുത്തുകയാണ്. ഇക്കാര്യങ്ങള്‍ മനസിലാക്കി ദേശീയ ഏജൻസികള്‍ ഇടപെടണമെന്നും ശോഭ തൃശൂരില്‍ പറഞ്ഞു.

എ ഐ ക്യാമറയില്‍ വലിയ ഗൂഢാലോചന നടത്തി. പിണറായിയുടെ വീട്ടിലേക്ക് കോടികള്‍ കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്. രാജ്യത്തോടുള്ള ഉത്തരവാദിത്തം ഇഡി ഉള്‍പ്പടെയുള്ളവര്‍ നിറവേറ്റണം. ജനങ്ങള്‍ക്ക് വേണ്ടി ദേശീയ ഏജൻസി പ്രവര്‍ത്തിക്കണം. വീണയ്ക്കും വിവേകിനും വിവേകിന്റെ അമ്മായപ്പനും പിണറായിയുടെ ഭാര്യക്കും മാത്രം കേരളത്തില്‍ ജീവിച്ചാല്‍ പോരാ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.