സ്നേഹദൂത് സോഷ്യൽ ചാരിറ്റബിൾ ട്രസ്റ്റ് മികച്ച പൊതു പ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള “ബെസ്റ്റ് കൗൺസിലർ അവാർഡ് വിതരണം ചെയ്തു ; കോട്ടയം നഗരസഭയിൽ മൂന്ന് തവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട എസ്.ജയകൃഷ്ണൻ പുരസ്കാരത്തിന് അർഹനായി
സ്വന്തം ലേഖകൻ
കോട്ടയം: സ്നേഹദൂത് സോഷ്യൽ ചാരിറ്റബിൾ ട്രസ്റ്റ് മികച്ച പൊതു പ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള “ബെസ്റ്റ് കൗൺസിലർ ” പുരസ്ക്കാരത്തിന് എസ്.ജയകൃഷ്ണൻ അർഹനായി.
കോട്ടയം പ്രസ് ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എംപി, അവാർഡ് നൽകി. കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി പങ്കെടുത്ത യോഗത്തിൽ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം നഗരസഭയിൽ മൂന്ന് തവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ജയകൃഷ്ണൻ നിലവിൽ 22-ാം വാർഡ് ( യൂണിയൻ ക്ലബ്ബ്) കൗൺസിലറാണ് .
മന്നം സാംസ്ക്കാരിക സമിതി , ഹിന്ദു സേവാ സമിതി , കോട്ടയം അയ്യപ്പ സേവാ സംഘം എന്നീ സംഘടനകളുടെ പ്രസിഡൻ്റായി പ്രവർത്തിച്ച് വരുന്ന ജയകൃഷ്ണൻ തിരുനക്കര എൻ. എസ്. എസ് കരയോഗം മുൻ പ്രസിഡൻ്റ് കൂടിയാണ്.
Third Eye News Live
0