play-sharp-fill
അഴിമതിയിൽ മുങ്ങിക്കുളിച്ച കോട്ടയം എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ടു; യൂണിയൻ നേതാക്കൾ നടത്തിയത് മൈക്രോഫിനാൻസ് തട്ടിപ്പ് മുതൽ യൂണിയൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകരുടെ പിഎഫ് തട്ടിപ്പു വരെ; തുഷാർ വെള്ളാപ്പള്ളി ചെയർമാനും ചങ്ങനാശേരി യൂണിയൻ ഭാരവാഹി ഡോ. സുരേഷ് പരമേശ്വരൻ കൺവീനറുമായി പുതിയ ഭരണസമിതി യൂണിയൻ്റെ ഭരണം ഏറ്റെടുത്തു

അഴിമതിയിൽ മുങ്ങിക്കുളിച്ച കോട്ടയം എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ടു; യൂണിയൻ നേതാക്കൾ നടത്തിയത് മൈക്രോഫിനാൻസ് തട്ടിപ്പ് മുതൽ യൂണിയൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകരുടെ പിഎഫ് തട്ടിപ്പു വരെ; തുഷാർ വെള്ളാപ്പള്ളി ചെയർമാനും ചങ്ങനാശേരി യൂണിയൻ ഭാരവാഹി ഡോ. സുരേഷ് പരമേശ്വരൻ കൺവീനറുമായി പുതിയ ഭരണസമിതി യൂണിയൻ്റെ ഭരണം ഏറ്റെടുത്തു

കോട്ടയം: മൈക്രോ ഫിനാൻസ് അടക്കമുള്ള വൻ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് കോട്ടയം എസ്.എൻ.ഡി.പി യൂണിയന്റെ ഭരണം എസ്.എൻ.ഡി.പി യോഗം നേരിട്ട് ഏറ്റെടുത്തു. തുഷാർ വെള്ളാപ്പള്ളി ചെയർമാനും ചങ്ങനാശേരി യൂണിയൻ ഭാരവാഹി ഡോ.സുരേഷ് പരമേശ്വരൻ കൺവീനറുമായുള്ള ഭരണ സമിതി നിലവിൽ വന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ് എൻ സിപി യൂണിയന്റെ നേതൃത്വത്തിലുള്ള
കുമരകത്തെ കോളജിലെ നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങിയതായി ആരോപണമുണ്ടായിരുന്നു. ചാന്നാനിക്കാട് സ്കൂളിലെ പി.എഫ് തിരിമറി നടത്തിയതും പുറത്തായിരുന്നു.

പുതുപ്പള്ളിയിൽ കോളജിനായി വാങ്ങിയ സ്ഥലം 9 പേരുടെ ട്രസ്റ്റ് രൂപീകരിച്ചത് അഴിമതിയാണന്ന് പരാതിയുണ്ട്. കുമരകത്തും ചാന്നാനിക്കാടും സ്ഥലം വാങ്ങിയതിലും ക്രമക്കേട് നടത്തി. ഇതിനുപുറമെ മൈക്രോ ഫിനൻസ് തട്ടിപ്പും പുറത്തായി. ഇതെല്ലാമാണ് യണിയൻ ഭരണ സമിതിക്കെതിരേ ഉയർന്ന ആരോപണങ്ങളും ഇവർ രാജി വയ്ക്കേണ്ട സാഹചര്യത്തിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലുണ്ടായിരുന്ന ഭരണ സമിതി ഏഴു മാസം മുൻപ് രാജി വച്ചതിനെ തുടർന്നാണ് കോട്ടയം യൂണിയൻ ഭരണം എസ്.എൻ.ഡി.പി യോഗം നേരിട്ട് ഏറ്റെടുത്തത്. കോട്ടയം യൂണിയൻ നേരിട്ട് മൈക്രോ ഫിനാൻസിന്റെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ

പരിഹരിക്കണമെന്നാവശ്യപ്പെട്ട് യോഗം ജനറൽ സെക്രട്ടറിയ്ക്ക് ഒരു വിഭാഗം കൗൺസിലർമാർ അടക്കമുള്ളവർ കത്ത് നൽകിയിരുന്നു. ഇവർ പ്രതിഷേധം പ്രകടിപ്പിക്കുകയും രാജി വയ്ക്കുകയും ചെയ്തു. ഇതോടെ കോട്ടയം യൂണിയൻ പൂർണമായും രാജി വയ്ക്കാൻ എസ്.എൻ.ഡി.പി യോഗം ആവശ്യപ്പെടുകയായിരുന്നു.

അങ്ങനെ മുഴുവൻ ഭാരവാഹികളും യൂണിയനിൽ നിന്നും രാജി വച്ചു. ഇതിന് ശേഷം കോട്ടയം യൂണിയനിലെ അംഗങ്ങളുടെ രാജി എസ്.എൻ.ഡി.പി യോഗം അംഗീകരിച്ചു. ഇപ്പോൾ എസ്.എൻ.ഡി.പി യോഗത്തിന്റെ അംഗീകാരത്തോടെയാണ് പുതിയ കമ്മിറ്റി അധികാരത്തിൽ എത്തിയിരിക്കുന്നത്.