എസ്.എൻ.ഡി.പി യൂണിയൻ നേതാവ് കെ.കെ മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായ സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചത് തുഷാർ ; നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന്  സുഭാഷ് വാസു

എസ്.എൻ.ഡി.പി യൂണിയൻ നേതാവ് കെ.കെ മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായ സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചത് തുഷാർ ; നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു

സ്വന്തം ലേഖകൻ

മാവേലിക്കര: എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യക്ക് കാരണമായ സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് സുഭാഷ് വാസു. നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യൂണിയനിൽ നിന്നുള്ള പണം ഉപയോഗിച്ച് തുഷാർ തോട്ടം വാങ്ങിയതിന്റെ തെളിവുകളും സുഭാഷ് വാസു മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഹവാല ഇടപാടുകൾ ഉണ്ട്. തുഷാറിന്റെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ അമേരിക്കയിലും സിംഗപ്പൂരിലുമായി ഉണ്ടെന്നും ഇതിന്റെ തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേശൻ എടുത്തതായി ആരോപിക്കുന്ന ഒമ്പത് കോടി രൂപയും തുഷാർ വെള്ളാപ്പള്ളിയാണ് വാങ്ങിയത്. ഇതിന് പുറമെ യൂണിയനിൽ നിന്നുള്ള പണം ഉപയോഗിച്ച് ഉടുമ്പൻചോലയിൽ തുഷാർവെള്ളാപ്പള്ളി ഭൂമി വാങ്ങിയിട്ടുണ്ട്. തുഷാറിന്റേയും സഹോദരിയുടേയും കഴിഞ്ഞ 20 വർഷത്തെ വിദേശ അക്കൗണ്ടുകൾ പരിശോധിച്ചാൽ ഹവാല ഇടപാടുകൾ വ്യക്തമാകുമെന്നും സുഭാഷ് വാസു പറഞ്ഞു .

മരണത്തിന് മുൻപായി മഹേശൻ തന്നോട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. നോട്ടുനിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് നിരോധിക്കപ്പെട്ട നോട്ടുകൾ കൊടുത്ത് തുഷാർ സ്വർണം വാങ്ങിയെന്നും സുഭാഷ് വാസു ആരോപിച്ചു.

ഇറാനിൽ നിന്നുള്ള ഒരു വനിതയെ ബംഗളുരുവിൽ 75000 രൂപ വാടകയ്ക്ക് ഫ്‌ളാറ്റിൽ തുഷാർ താമസിപ്പിച്ചിരുന്നു എന്നും മഹേശന്റെ കത്തിനെ ആസ്പദമാക്കി സുഭാഷ് വാസു പറയുന്നു. ഇറ്റലിക്കാരി എന്നാണ് മഹേശൻ കത്തിൽ സൂചിപ്പിച്ചിരുന്നു.

എന്നാൽ സുഭാഷ് വാസു അത് തിരുത്തുകയാണ്. ട്ടോമി എന്ന ആളാണ് തുഷാറിന്റെ ബിനാമിയെന്നും ഇയാളാണ് തുഷാർ വെള്ളാപ്പള്ളിയുടെ സാമ്പത്തിക ക്രമക്കേടുകൾക്ക് മറ പിടിക്കുന്ന വ്യക്തിയെന്നും സുഭാഷ് വാസു പറഞ്ഞു.