നിങ്ങളുടെ പ്രദേശത്ത് ഇടക്കിടെ പാമ്പിനെ കാണുന്നുണ്ടോ? വീടിന് ചുറ്റുമുള്ള ചെടികളും മരങ്ങളുമാണ് പ്രശ്നം; ഇവ വീട്ടുപരിസരത്തുണ്ടെങ്കില് പാമ്പ് ശല്ല്യം മാറില്ല
എല്ലാ വീടുകളിലും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് പാമ്പുകളുടെ ശല്ല്യം. ചില പ്രദേശങ്ങളിൽ
ഇവയെക്കൊണ്ടുല്ല ശല്ല്യം വളരെ കൂടുതലുമാണ്. ഇവയെ ഒഴിവാക്കാൻ പല വഴികളും പ്രയോഗിക്കാറുണ്ട്. പാമ്പുകളെ വീടിന്റെ പരിസരത്ത് അടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതിലൊന്നാണ് വീടിന് ചുറ്റുമുള്ള ചില ചെടികളും മരങ്ങളും. ഇവ വീട്ടുപരിസരത്തുണ്ടെങ്കില് തീർച്ചയായും പാമ്പ് വരുമെന്നാണ് വിദഗ്ധർ പറയുന്നത്.
പാമ്പിന്റെ തലയില്‍ ജേക്കബ്സണ്‍സ് ഓർഗൻ എന്നൊരു അവയവമുണ്ട്. നാവ് നീട്ടുന്നത് വഴി ഇവ സമീപത്തെ മണമുണ്ടാക്കുന്ന രാസവസ്തുക്കളെ തിരിച്ചറിയും. ഭക്ഷണത്തിനും ജലത്തിനും തണലിനും വേണ്ടി ചില ചെടികളുടെ ഗന്ധം പിടിച്ചെടുത്ത് പാമ്പ് എത്താറുണ്ട്.
ചെറുനാരകം ചെടിയും പാമ്പിന് ഇഷ്ടമാണ്. നാരങ്ങ ശാപ്പിടാനെത്തുന്ന ജീവികളെ പാമ്പ് പിടിക്കുന്നു. ഹൃദ്യമായ സുഗന്ധവും തണലും ഇവയും പാമ്പിന് നല്‍കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദനമരം പക്ഷികളെയും കരണ്ടുതീനികളെയും ആകർഷിക്കുന്ന മരമാണ്. ഇവയുടെ സുഗന്ധം ആ ജീവികള്‍ക്ക് ഇഷ്ടമാണ്. അതിനാല്‍ തന്നെ പലപ്പോഴും നമുക്ക് ചന്ദനമരത്തില്‍ പാമ്പുകളെ പിണഞ്ഞുകിടക്കുന്നതായി കാണാം. ഇഷ്ടഭക്ഷണം തേടിയാണ് പാമ്പുകൾ ചന്ദനത്തിൽ എത്തുന്നത്.
മുല്ലച്ചെടികള്‍ പാമ്പിന് ഇഷ്ടമാണ്. നല്ല ഗന്ധമുള്ള മുല്ലപ്പൂക്കള്‍ ഉണ്ടാകുന്നത് മാത്രമല്ല. ഇവ കാടുപോലെ വളരുമ്പോള്‍ അതിനുള്ളില്‍ ഒളിച്ചിരുന്ന് ഇരപിടിക്കാൻ എളുപ്പമാണ്. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനും മുല്ല സഹായിക്കും.
ദേവദാരു മരത്തില്‍ നിന്നും സുഗന്ധം ഉണ്ടാകാറുണ്ട്. ഇവ പാമ്പുകളെ ആകർഷിക്കും. ഇവയില്‍ നിന്നും ലഭിക്കുന്ന തണലും തണുപ്പും പാമ്പിന് വളരെ ഇഷ്ടമാണ്. ഈ മരച്ചുവട്ടില്‍ എലികള്‍ താമസിക്കാൻ തിരഞ്ഞെടുക്കാറുണ്ട് എന്നതും പ്രധാനമാണ്. വിടർന്ന് നീളത്തില്‍ വളരുന്ന ചില്ലകളുള്ള മരത്തില്‍ പാമ്പിന് ഒളിച്ചിരിക്കാനാകും എന്നതും പാമ്പുകളെ ആകർഷിക്കുന്നു.