രണ്ട് കോടിയോളം വിലവരുന്ന പാമ്പിന്‍വിഷം വില്‍പനയ്‌ക്ക് ശ്രമിച്ചു; മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേര്‍ പിടിയില്‍

രണ്ട് കോടിയോളം വിലവരുന്ന പാമ്പിന്‍വിഷം വില്‍പനയ്‌ക്ക് ശ്രമിച്ചു; മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേര്‍ പിടിയില്‍

സ്വന്തം ലേഖിക

കൊണ്ടോട്ടി: രണ്ട് കോടിയോളം രൂപ വിലവരുന്ന പാമ്പിൻവിഷം ഫ്ളാസ്‌കിലാക്കി വില്‍പനയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്നുപേ‌ര്‍ പിടിയില്‍.

മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. അറസ്‌റ്റിലായവരില്‍ ഒരാള്‍ മുൻ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരാള്‍ മുൻ അദ്ധ്യാപകനുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശിയായ പ്രദീപ് നായര്‍ (62), കോന്നി ഇരവോണ്‍ സ്വദേശിയും അരുവാപ്പുരം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പാഴൂര്‍ പുത്തൻ വീട്ടില്‍ ടി.പി കുമാര്‍(63). മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്‌ച വൈകിട്ട് കൊണ്ടോട്ടിയിലെ ലോഡ്‌ജില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. മലപ്പുറം സ്വദേശിക്ക് വിഷം വില്‍ക്കാനാണ് ഇവര്‍ എത്തിയത്.

ഇവരെ വിശദമായ ചോദ്യം ചെയ്യുകയാണ്. പിന്നീട് വനംവകുപ്പിന് കൈമാറും. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.