play-sharp-fill
പൂച്ചയുമായി മല്ലിട്ട് വാഴയിലോടിക്കയറി അതിഥി;  പത്തിവിടർത്തി നാട്ടുകാരെ വെല്ലുവിളിച്ചു ;  മുപ്പതാം സെക്കന്‍ഡിൽ കസ്റ്റഡിയിലെടുത്ത് പൊലീസ്

പൂച്ചയുമായി മല്ലിട്ട് വാഴയിലോടിക്കയറി അതിഥി; പത്തിവിടർത്തി നാട്ടുകാരെ വെല്ലുവിളിച്ചു ; മുപ്പതാം സെക്കന്‍ഡിൽ കസ്റ്റഡിയിലെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ
കോട്ടയം: പൂച്ചയുമായി മല്ലിട്ട് മടുത്ത മൂര്‍ഖന്‍ ഓടിക്കയറിയത് വാഴയില്‍. വാഴയിലിരുന്ന് നാട്ടുകാരെ മുഴുവന്‍ പത്തിവിടര്‍ത്തി വെല്ലുവിളിച്ച മൂര്‍ഖനെ, സ്ഥലത്തെത്തിയ മുപ്പതാം സെക്കന്‍ഡറി കസ്റ്റഡിയിലെടുത്ത് പൊലീസ്.!

കോട്ടയം ഇത്തിത്താനത്തെ വീട്ടുവളപ്പില്‍ കയറിയ മൂര്‍ഖനെയാണ് കോട്ടയം ജില്ലാ പൊലീസിലെ ഏക സര്‍ട്ടിഫൈഡ് സ്‌നേക്ക് റെസ്‌ക്യൂവര്‍ മുഹമ്മദ് ഷെബിന്‍ കസ്റ്റഡിയില്‍ എടുത്തത്. സിമ്പിളായി മൂര്‍ഖനെ ചാക്കിലാക്കിയാണ് ഷെബിന്‍ മടങ്ങിയത്.

ഒരു മാസം മുന്‍പ് വീടിന്‍റെ പരിസരത്ത് കണ്ട മൂര്‍ഖന്‍, നാട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ പ്രദേശത്ത് തന്നെ കറങ്ങി നടക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം വീട്ടിലെ പൂച്ചക്കുട്ടന്റെ മുന്നിലാണ് പത്തിവിടര്‍ത്തി മൂര്‍ഖന്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രി ഇത്തിത്താനത്തെ ഉല്ലാസിന്റെ വീട്ടിലായിരുന്നു മൂര്‍ഖന്‍ വിരുന്നെത്തിയത്. തന്റെ വാഹനത്തില്‍ സ്ഥിരമായി കയറുന്ന പൂച്ചയെ ഓടിക്കാന്‍ ഉല്ലാസ് ചെന്നപ്പോഴാണ് ചീറ്റല്‍ ശബ്ദം കേട്ടത്.

പൂച്ചയെ ഓടിച്ചു വിടാന്‍ നോക്കിയിട്ടും ഓടി പോകാതെ വാഴയിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ടു ശ്രദ്ധിച്ചപ്പോഴാണ് പത്തി വിരിച്ചു ചീറ്റി കൊണ്ട് നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ കാണുന്നത്. പൂച്ചയെ കണ്ടു പിടികൂടാന്‍ വന്നതായിരുന്നു മൂര്‍ഖന്‍ പാമ്പ് . എന്നാല്‍ പൂച്ചയുമായുണ്ടായ സംഘര്‍ഷമധ്യേ വാഴയുടെ മുകളില്‍ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു. ഉടന്‍തന്നെ വാര്‍ഡ് മെമ്പര്‍ കേരള വനം – വന്യജീവി വകുപ്പിന്‍റെ അംഗീകൃത റെസ്‌ക്യൂവറും കോട്ടയം ജില്ലാ പൊലീസിലെ സേനാംഗവും ആയ മുഹമ്മദ് ഷെബിനെ വിവരം അറിയിച്ചു.

ഉടന്‍ തന്നെ ഇദ്ദേഹം അദ്ദേഹം സ്ഥലത്തെത്തി വെറും ഒന്നര മിനിട്ടില്‍ തന്നെ മൂര്‍ഖനെ റെസ്‌ക്യൂ ബാഗില്‍ ആക്കുകയും ചെയ്തു. പാമ്പുകളെ പിടികൂടുന്നതിനായി വനം വകുപ്പിന്‍റെ പ്രത്യേക പരിശീലനം ലഭിച്ച സയന്റിഫിക് റെസ്‌ക്യൂവര്‍മാരുടെ സേവനം എപ്പോഴും ലഭ്യമാണെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ : അബീഷ് , ഫോറസ്റ്റ് വാച്ചര്‍ & ജില്ലാ കോര്‍ഡിനേറ്റര്‍, കോട്ടയം : 8943249386