play-sharp-fill
സ്കൂട്ടർ യാത്രക്കാരന് നേരെ പാഞ്ഞടുത്ത് രാജവെമ്പാല; രണ്ട് മാസമായി  ഭീതിയിൽ കുളമാവ് നിവാസികൾ; പലരും രക്ഷപെടുന്നത് തലനാരിഴയ്ക്ക്; തിരിഞ്ഞ് നോക്കാതെ വനംവകുപ്പ് അധികൃതർ

സ്കൂട്ടർ യാത്രക്കാരന് നേരെ പാഞ്ഞടുത്ത് രാജവെമ്പാല; രണ്ട് മാസമായി ഭീതിയിൽ കുളമാവ് നിവാസികൾ; പലരും രക്ഷപെടുന്നത് തലനാരിഴയ്ക്ക്; തിരിഞ്ഞ് നോക്കാതെ വനംവകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ
തൊടുപുഴ : സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരന് നേരെ പാഞ്ഞടുത്ത് രാജവെമ്പാല. ഇടുക്കി കുളമാവിന് സമീപമാണ് സംഭവം. കുളമാവ് ഡാമിനു സമീപത്തു വച്ചാണ് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മുത്തിയുരുണ്ടയാർ സ്വദേശി അനുഷൽ ആന്റണിയുടെ നേരെ രാജവെമ്പാല പാഞ്ഞടുത്തത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ തലനാരിഴയ്‌ക്കാണ് ഇയാൾ രക്ഷപ്പെട്ടത്.

എന്നാൽ കുളമാവ് നവോദയ സ്‌കൂൾ, നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക്കൽ ലബോറട്ടറി പ്രദേശത്ത് രണ്ട് മാസമായി രാജവെമ്പാല ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.


ജില്ലയിൽ പിടികൂടുന്ന രാജവെമ്പാലകളെ കുളമാവ് വനത്തിന് സമീപത്താണ് തുറന്നുവിടുന്നത്. ഉൾക്കാടുകളിൽ തുറന്നുവിടാത്തത് കാരണമാണ് പാമ്പിവെന്റ സാന്നിദ്ധ്യം ജനവാസമേഖലയിൽ കൂടുതലായി ഉണ്ടാകാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാർച്ചിലും ഇതേ പ്രദേശത്ത് രാജവെമ്പാലയെ കണ്ടെത്തിയിരുന്നു. വാവ സുരേഷ് എത്തിയാണ് ഇതിനെ പിടികൂടിയത്. ഇതിനെയും കുളമാവ് വനത്തിലാണ് തുറന്നുവിട്ടത്.

എന്നാൽ കുളമാവ് പ്രദേശത്ത് പാമ്പുകളെ ഉൾവനത്തിൽ തുറന്നുവിടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനപാലകർ തയാറാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഇത്രയും ഭീതി പരത്തി നാടിന്റെ ഉറക്കം കെടുത്തുന്ന വിഷപാമ്പിന്റെ സാന്നിധ്യം ഇല്ലാതാക്കാൻ വനം വകുപ്പ് വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.