സ്കൂ​ട്ടി​യി​ലെ ഹെ​ഡ്​​ലൈ​റ്റി​നു​ള്ളി​ല്‍ പാമ്പ്; 30 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച യു​വാ​വ്​ പാമ്പിൻ്റെ ക​ടി​യേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

സ്കൂ​ട്ടി​യി​ലെ ഹെ​ഡ്​​ലൈ​റ്റി​നു​ള്ളി​ല്‍ പാമ്പ്; 30 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച യു​വാ​വ്​ പാമ്പിൻ്റെ ക​ടി​യേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

സ്വന്തം ലേഖിക

എ​ഴു​കോ​ണ്‍: സ്​​കൂ​ട്ടി​യി​ലെ ഹെ​ഡ്​​ലൈ​റ്റി​നു​ള്ളി​ല്‍ ക​യ​റി​യ പാ​മ്പുമാ​യി 30 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച യു​വാ​വ്​ ക​ടി​യേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കൈ​ത​​ക്കോ​ട് വെ​ള്ളാ​വി​ള വീ​ട്ടി​ല്‍ സു​ജി​ത്​​ മോ​നാ​ണ്​ പാ​മ്പിന്‍റെ ക​ടി​യേ​​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്​​ച പു​ല​ര്‍​ച്ചെ നീ​ണ്ട​ക​ര​യി​ലെ ഭാ​ര്യാ​ഗൃ​ഹ​ത്തി​ല്‍​ നി​ന്ന്​ പു​റ​പ്പെ​ട്ട്​ കാ​ഞ്ഞി​ര​കോ​ട്​ എ​ത്തി​യ​പ്പോ​ള്‍ ​ കൈയി​ല്‍ എ​ന്തോ ഇ​ഴ​യു​ന്ന​താ​യി തോ​ന്നി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​ണ്ടി​നി​ര്‍​ത്തി നോ​ക്കി​യ​ശേ​ഷം പാ​മ്പാണെ​ന്ന്​ മ​ന​സ്സി​ലാ​യെ​ങ്കി​ലും പു​ല​ര്‍​ച്ചെ സ​മ​യം സ​ഹാ​യ​ത്തി​ന്​ ആ​ളെ​ കി​ട്ടാ​ത്ത​തി​നാ​ല്‍ ഹെ​ഡ്​​ലൈ​റ്റി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും ദ്വാ​ര​ങ്ങ​ള്‍ അ​ട​ച്ച​ശേ​ഷം കൈ​ത​ക്കോ​ടു​ള്ള വീ​ട്ടി​ലെ​ത്തി.

ഹെ​ഡ്​​ലൈ​റ്റി​ന്‍റെ ഭാ​ഗം ഇ​ള​ക്കി​നോ​ക്കി​യ​പ്പോ​ഴാ​ണ്​ നാ​ല​ര അ​ടി നീ​ള​മു​ള്ള അ​ണ​ലി​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്.